കോട്ടുവായയിട്ടതിന്  11കാരന് തല്ല്, പ്രധാനാധ്യാപികയ്‌ക്കെതിരെ കേസ്

താനെ: സ്‌കൂള്‍ അസംബ്ലിക്കിടയില്‍ കോട്ടുവായയിട്ട പതിനൊന്നുകാരനെ തല്ലിയതിന് പ്രധാനാധ്യാപികയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. മഹാരാഷ്ട്രയിലെ താനെയില്‍...

കോട്ടുവായയിട്ടതിന്  11കാരന് തല്ല്, പ്രധാനാധ്യാപികയ്‌ക്കെതിരെ കേസ്

താനെ: സ്‌കൂള്‍ അസംബ്ലിക്കിടയില്‍ കോട്ടുവായയിട്ട പതിനൊന്നുകാരനെ തല്ലിയതിന് പ്രധാനാധ്യാപികയ്‌ക്കെതിരെ പൊലീസ്
കേസെടുത്തു. മഹാരാഷ്ട്രയിലെ താനെയില്‍ സ്വകാര്യ സ്‌കൂളില്‍ ജൂണ്‍ 22നാണ് സംഭവം.

രാവിലെയുള്ള അസംബ്ലിക്കിടയില്‍ ആറാം ക്ലാസുകാരനായ കുട്ടി കോട്ടുവായയിടുകയും ഇതിനെ തുടര്‍ന്ന് പ്രധാനാധ്യാപിക കുട്ടിയെ തല്ലുകയുമായിരുന്നു. കുട്ടിയുടെ അഛന്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് നാരായണ്‍ നഗര്‍ പൊലീസ് കേസെടുത്തത്.

കുട്ടിയെ തല്ലിയത് ചോദിക്കാന്‍ സ്‌കൂളില്‍ ചെന്ന തന്നോട് തെറ്റു ചെയ്താല്‍ ശിക്ഷിക്കുമെന്നായിരുന്നു പ്രധാനാധ്യാപികയുടെ മറുപടിയെന്ന് പിതാവ് ബാലാജി പന്താരെ പറഞ്ഞു. പുസ്തകം കൊണ്ടുവന്നില്ലാ എന്നതിന്റെ പേരില്‍ പ്രധാനാധ്യാപിക
തല്ലുമെന്ന് ശാസിക്കുകയും ഇതിനെ തുടര്‍ന്ന് സ്‌കൂളില്‍ പോകാന്‍ കുട്ടി തയ്യാറായില്ലെന്നും അദ്ദേഹം പറഞ്ഞു.

Story by
Read More >>