കാറ്റും മഴയും; 13 സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം

Published On: 2018-05-07 04:30:00.0
കാറ്റും മഴയും; 13 സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം

ന്യൂഡല്‍ഹി: കനത്ത കാറ്റും മഴയ്ക്കുമുള്ള സാധ്യത കണക്കിലെടുത്ത് 13 സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ ജാഗ്രതാ നിര്‍ദ്ദേശം. രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങള്‍ ഉള്‍പ്പടെ 13 സംസ്ഥാനങ്ങളില്‍ വരും ദിവസങ്ങളില്‍ കനത്ത കാറ്റിനും മഴക്കുമുള്ള ജാഗ്രതാ നിര്‍ദ്ദേശമാണ് കേന്ദ്രം നല്‍കിയിത്. ഹരിയാനയിലെ സ്‌കൂളുകള്‍ക്ക് രണ്ടു ദിവസത്തേക്ക് അവധി പ്രഖ്യാപിച്ചു.

വടക്കുക്കിഴക്കന്‍ സംസ്ഥാനങ്ങളായ അസം, മേഘാലയ, നാഗാലാന്റ്, മണിപ്പൂര്‍, മിസോറാം, ത്രിപുര, ഉത്തര്‍പ്രദേശിന്റെ പടിഞ്ഞാറു ഭാഗങ്ങള്‍, ബീഹാര്‍, വെസ്റ്റ് ബംഗാള്‍, സിക്കിം, ഒഡീഷ, കര്‍ണ്ണാടക, കേരളം എന്നിവിടങ്ങളിലാണ് കാലാവസ്ഥ വകുപ്പിന്റെ ജാഗ്രതാ നിര്‍ദ്ദേശം.

ഈ സംസ്ഥാനങ്ങളില്‍ കനത്ത കാറ്റിനും മഴക്കും ഇടിമിന്നലിനുമുള്ള സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. രണ്ട് ദിവസം മുമ്പ് ഉത്തര്‍പ്രദേശിലും രാജസ്ഥാനിലും ആഞ്ഞടിച്ച പൊടിക്കാറ്റിലും മഴയിലും 124 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്.

Top Stories
Share it
Top