മുംബൈയില്‍ കനത്ത മഴ; റെയില്‍ റോഡ് ഗതാഗതത്തെ ബാധിച്ചു

Published On: 25 Jun 2018 4:45 AM GMT
മുംബൈയില്‍ കനത്ത മഴ; റെയില്‍ റോഡ് ഗതാഗതത്തെ ബാധിച്ചു

മുംബൈ: തിങ്കളാഴ്ച രാവിലെ മുംബൈയിലുണ്ടായ കനത്ത മഴ ജനജീവിതത്തെ ബാധിച്ചു. കനത്ത മഴയില്‍ നഗരങ്ങളില്‍ വെള്ളകെട്ട് ഉണ്ടായി. റോഡ്, റെയില്‍ ഗതാഗതങ്ങളെയും ബാധിച്ചു. ബന്ദ്രാ സ്റ്റേഷനില്‍ സാങ്കേതിക തടസങ്ങളെ തുടര്‍ന്ന് ലോക്കല്‍ ട്രെയിന്‍ അഞ്ച് മുതല്‍ പത്ത് മിനുട്ട് വരെ വൈകിയാണ് ഒാടുന്നത്. വെള്ളം കയറിയതിനെ തുടര്‍ന്ന സിയോണ്‍ സ്‌റ്റേഷനില്‍ തീവണ്ടികള്‍ അഞ്ച് മുതല്‍ ഏഴ് മിനുട്ട് വരെ വൈകിയോടുകയാണ്.

വെള്ളംകെട്ട് രൂപപ്പെട്ടതിനെ തുടര്‍ന്ന് വാഹന ഗതാഗതവും മന്ദഗതിയിലാണ്. ഖാര്‍ സബ് വേയിലും മലാദ്, അന്ദേരി സബ് വേയിലും വാഹന ഗതാഗതം മന്ദഗതിയിലാണെന്ന് മുംബൈ പൊലീസ് ട്വിറ്ററില്‍ അറിയിച്ചു.

രാവിലെ 5.30 വരെ കോല്‍ബാ മേഖലയില്‍ 90 മില്ലി മീറ്റര്‍ മഴയും സാന്റ് ക്രൂസ് മേഖലയില്‍ 195 മില്ലിമീറ്റര്‍ മഴയും ലഭിച്ചു. മുംബൈ മേഖലയില്‍ കനത്ത മഴ തുടരനാണ് സാദ്ധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മഴയില്‍ മുംബൈ എം.ജി റോഡില്‍ മരം പൊട്ടി വീണ് ഇന്നലെ രണ്ട് പേര്‍ മരിച്ചിരുന്നു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു.

Top Stories
Share it
Top