കർണാടകയിൽ കനത്ത മഴ: 5 മരണം; 12 പേർക്ക് പരിക്ക്

ബം​ഗളുരു: ചൊവ്വാഴ്ചയുണ്ടായ കനത്ത മഴയെത്തുടര്‍ന്ന് കര്‍ണാടകയില്‍ അഞ്ചുപേര്‍ മരിച്ചു. സംസ്ഥാനത്തെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളം കയറി. പലയിടങ്ങളിലും...

കർണാടകയിൽ കനത്ത മഴ: 5 മരണം; 12 പേർക്ക് പരിക്ക്

ബം​ഗളുരു: ചൊവ്വാഴ്ചയുണ്ടായ കനത്ത മഴയെത്തുടര്‍ന്ന് കര്‍ണാടകയില്‍ അഞ്ചുപേര്‍ മരിച്ചു. സംസ്ഥാനത്തെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളം കയറി. പലയിടങ്ങളിലും മണിക്കൂറുകളോളം മഴ പെയ്തു. ദക്ഷിണ കന്നഡയിലും ഉഡു​പ്പിയിലുമാണ് വെള്ളപ്പൊക്കം കാര്യമായി നാശം വിതച്ചത്. ഗതാഗതം സംവിധാനങ്ങൾ തടസ്സപ്പെട്ടതോടെ ജനജീവിതം സ്​തംഭിച്ചിരിക്കുകയാണ്​.

മഴയെ തുടർന്ന്​ 12 പേർക്ക്​ പരിക്കേറ്റു. മംഗളൂരുവിൽ 52 വീടുകൾക്കും ബന്ദ്​വാളിൽ 12 വീടുകൾക്കും കേടുപാടുകൾ സംഭവിച്ചു. അഞ്ച്​ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്​. മുമ്പെങ്ങുമില്ലാത്ത തരത്തിലുള്ള മഴക്കും വെള്ളപ്പൊക്കത്തിനുമാണ്​ മംഗളൂരു നഗരം സാക്ഷ്യം വഹിച്ചത്​.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കൊടകില്‍ മാത്രം 51.5 മി.മി. മഴ പെയ്തു. ജില്ലാഭരണകൂടം 24 മണിക്കൂര്‍ ഹെല്‍പ്പ്‌ലൈന്‍ ആരംഭിച്ചിട്ടുണ്ട്. വിനോദ സഞ്ചാരികള്‍ക്ക് പ്രിയങ്കരമായ കൊടകിലെ രാജ സീറ്റ് അഞ്ചു ദിവസങ്ങള്‍ക്ക് മുമ്പുണ്ടായ മിന്നലില്‍ തകര്‍ന്നിരുന്നു. ഒരാഴ്ചയ്ക്ക് ശേഷമെ ഇത് ശരിയാക്കുകയുള്ളുവെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

സമീപ പ്രദേശമായ ഉടുപ്പിയിലും റിക്കോര്‍ഡ് മഴയാണ് ലഭിച്ചത്. ഇവിടെ ലഭിച്ച മഴയുടെ അളവ് 340 മിമി ആണ്. മംഗലാപുരത്തെ ശരാശരി മഴയുടെ അളവ് 168.8 മിമി ആണ്.

വെള്ളപ്പൊക്കത്തെ തുടർന്ന്​ സ്​കൂളിനകത്ത്​ അകപ്പെട്ടുപോയ കുട്രോളി അലകെയിലെ സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവരെ ബോട്ടുകൾ ഉപയോഗിച്ച്​ രക്ഷപ്പെടുത്തും. അഗ്​നിശമനസേനയും പൊതുജനങ്ങളും രക്ഷാപ്രവർത്തനത്തിന്​ സഹായവുമായി രംഗത്തുണ്ട്​. ബൈക്കമ്പാടി വ്യവസായ മേഖലയിലെ വ്യവസായ ശാലകളിലേക്ക്​ വെള്ളം കയറിയതിനെ തുടർന്ന്​ വലിയ നാശനഷ്​ടമാണുണ്ടായത്​. പല സ്​ഥലങ്ങളിലും വാഹനങ്ങൾ വെള്ളത്തിനടിയിലായി. ഉഡുപ്പി ജില്ലയിൽകഴിഞ്ഞ രണ്ടു ദിവസത്തോളമായി പെയ്യുന്ന കനത്ത മഴയിൽ വീടുകളടക്കം 130ഒാളം കെട്ടിടങ്ങൾ ഭാഗികമായോ പൂർണമായോ തകർന്നതായാണ്​ വിവരം.

മൺസൂണിനു മുമ്പുള്ള മഴയാണ്​ ഇപ്പോൾ കർണാടകയിൽ പെയ്​തുകൊണ്ടിരിക്കുന്നതെന്നും മൺസൂണി​ൻ്റെ കൃത്യമായ വരവ്​ സംബന്ധിച്ച്​ ര​ണ്ടോ മൂന്നോ ദിവസം കഴിഞ്ഞു പ്രഖ്യാപിക്കുമെന്നുമാണ്​ മെട്രോളജിക്കൽ വിഭാഗം വ്യക്തമാക്കുന്നത്​.

Story by
Read More >>