മുംബൈയില്‍ കനത്തമഴ; അന്ധേരിയില്‍ റെയില്‍വേ മേല്‍പ്പാലം തകര്‍ന്നു

Published On: 2018-07-03 03:45:00.0
മുംബൈയില്‍ കനത്തമഴ; അന്ധേരിയില്‍ റെയില്‍വേ മേല്‍പ്പാലം തകര്‍ന്നു

മുംബൈ: മുംബൈയില്‍ തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ അന്ധേരി റെയില്‍വേ സ്റ്റേഷനിന് സമീപമുള്ള മേല്‍പ്പാലം തകര്‍ന്നു. രണ്ടുപേർക്ക് പരിക്കേറ്റിട്ടുണ്ട്. പാലത്തിന്റെ നടപാതയാണ് മഴയില്‍ തകര്‍ന്നത്.

പാലം തകര്‍ന്നതോടെ ഇതുവഴിയുള്ള ഗതാഗതം അധികൃതര്‍ നിര്‍ത്തി വെച്ചു. പാലത്തിന്റെ അവശിഷ്ടങ്ങള്‍ റെയില്‍ പാളത്തിലേക്ക് വീണതിനാല്‍ ട്രെയിന്‍ ഗതാഗതവും നിര്‍ത്തിവെച്ചിരിക്കുകയാണ്.

ഈസ്റ്റ് അന്ധേരിയെ വെസ്റ്റ് അന്ധേരിയുമായി ബന്ധിപ്പിക്കുന്ന ഗോഖലെ പാലമാണ് കനത്ത മഴയില്‍ തകര്‍ന്നത്. പ്രതിദിനം ആയിരക്കണക്കിന് ആളുകളാണ് ഈ പാലം ഉപയോഗിക്കുന്നത്. പാലം തകര്‍ന്നതോടെ പ്രദേശത്ത് ഗതാഗത കുരുക്ക് രൂക്ഷമായി. വാഹനങ്ങളെ പൊലീസ് വഴി തിരിച്ചുവിടുകയാണ്.

Top Stories
Share it
Top