ഐ.എസ്.ഐ മുദ്രയില്ലാത്ത ഹെല്‍മെന്റ് നിര്‍മ്മിക്കുന്നവര്‍ക്ക് രണ്ടു വര്‍ഷം തടവും രണ്ട് ലക്ഷം പിഴയും

ന്യൂഡല്‍ഹി: ഐ.എസ്.ഐ. ഗുണനിലവാരമില്ലാത്ത ഹെല്‍മറ്റുകള്‍ വിപണിയില്‍ സജീവമായതോടെ കടിഞ്ഞാണിട്ട് കേന്ദ്രസര്‍ക്കാര്‍. ഗുണനിലവാരമില്ലാത്ത ഇരുചക്രവാഹന...

ഐ.എസ്.ഐ മുദ്രയില്ലാത്ത ഹെല്‍മെന്റ് നിര്‍മ്മിക്കുന്നവര്‍ക്ക് രണ്ടു വര്‍ഷം തടവും രണ്ട് ലക്ഷം പിഴയും

ന്യൂഡല്‍ഹി: ഐ.എസ്.ഐ. ഗുണനിലവാരമില്ലാത്ത ഹെല്‍മറ്റുകള്‍ വിപണിയില്‍ സജീവമായതോടെ കടിഞ്ഞാണിട്ട് കേന്ദ്രസര്‍ക്കാര്‍. ഗുണനിലവാരമില്ലാത്ത ഇരുചക്രവാഹന ഹെല്‍മെറ്റുകള്‍ നിര്‍മ്മിക്കുന്നതും സൂക്ഷിക്കുന്നതും വാറന്റില്ലാത്ത ക്രിമിനല്‍ കുറ്റമാക്കിയിരിക്കുകയാണ് സര്‍ക്കാര്‍. ഐ.എസ്.ഐ മാര്‍ക്കില്ലാത്ത ഹെല്‍മെന്റ് നിര്‍മിക്കുന്നവര്‍ക്ക് രണ്ടു വര്‍ഷം തടവും രണ്ടു ലക്ഷം പിഴയുമാണ് റോഡ് ഗതാഗത, ദേശീയപാത മന്താലയത്തിന്റെ വിജ്ഞാപനത്തില്‍ നിര്‍ദ്ദേശിക്കുന്നത്.

ഇന്ത്യന്‍ കമ്പനികള്‍ക്കു പുറമെ വിദേശ ഹെല്‍മെന്റ് കമ്പനികള്‍ക്കും ഇത് ബാധകമാണ്. ഇതോടെ യുറോപ്യന്‍ ,യുഎസ് ഗുണനിലവാരത്തിലുള്ള അന്താരാഷ്ട്ര കമ്പനികളും ഇന്ത്യന്‍ ഗുണനിലവാര മാനദണ്ഡം പാലിക്കേണ്ടി വരും. ബി.ഐ.എസ്. (ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേഡ്സ്) മാനദണ്‍ങ്ങല്‍ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പ് വരുത്തുന്ന മുദ്രയാണ് ഐ.എസ്.ഐ. മുദ്ര.

Story by
Read More >>