ഐ.എസ്.ഐ മുദ്രയില്ലാതെ ഹെല്‍മറ്റ് വില്‍പ്പന ഇനി ക്രിമിനല്‍ കുറ്റം

ന്യൂഡല്‍ഹി: ഐ.എസ്.ഐ മുദ്രയില്ലാത്ത ഇരുചക്രവാഹന ഹെല്‍മറ്റുകള്‍ നിര്‍മിക്കുന്നതും വില്‍ക്കുന്നതും ക്രിമിനല്‍ കുറ്റമെന്ന് കേന്ദ്രം. ഇതുസംബന്ധിച്ച്...

ഐ.എസ്.ഐ മുദ്രയില്ലാതെ ഹെല്‍മറ്റ് വില്‍പ്പന ഇനി ക്രിമിനല്‍ കുറ്റം

ന്യൂഡല്‍ഹി: ഐ.എസ്.ഐ മുദ്രയില്ലാത്ത ഇരുചക്രവാഹന ഹെല്‍മറ്റുകള്‍ നിര്‍മിക്കുന്നതും വില്‍ക്കുന്നതും ക്രിമിനല്‍ കുറ്റമെന്ന് കേന്ദ്രം. ഇതുസംബന്ധിച്ച് വിജ്ഞാപനം ഉപരിതല-ഗതാഗത വകുപ്പ് പുറപ്പെടുവിച്ചു. രണ്ടു മാസത്തിനകം നിയമം പ്രാബല്യത്തില്‍ വരും.

മാനദണ്ഡങ്ങള്‍ പാലിക്കാത്ത, ഗുണനിലവാരമില്ലാത്ത ഹെല്‍മറ്റ് വില്‍പ്പനയ്ക്ക് രണ്ടുവര്‍ഷം തടവും രണ്ടുലക്ഷം രൂപ പിഴയുമാണ് ഏറ്റവും കുറഞ്ഞ ശിക്ഷ. ഇത്തരം ഹെല്‍മറ്റുകള്‍ സൂക്ഷിക്കുന്നതും ക്രിമിനല്‍ കുറ്റകരമാണ്. ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേഡ്സ് നിശ്ചയിച്ച സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തിയ ശേഷം നല്‍കുന്ന സാക്ഷ്യപ്പെടുത്തലാണ് ഐ.എസ്.ഐ മുദ്ര. രാജ്യത്ത് നിര്‍മിക്കുന്നതും വില്‍ക്കുന്നതുമായ ഹെല്‍മറ്റുകള്‍ യൂറോപ്യന്‍, അമേരിക്കന്‍ ഗുണനിലവാരത്തിലുള്ളതായിരിക്കണെമെന്നും വിജ്ഞാപനത്തിലുണ്ട്.

സര്‍ക്കാര്‍ തീരുമാനത്തെ ടൂവീലര്‍ ഹെല്‍മറ്റ് മാനുഫാക്ചേഴ്സ് അസോയിയേഷന്‍ സ്വാഗതം ചെയ്തു. പ്രശംസനീയ തീരുമാനമാണ് ഇതെന്നായിരുന്നു അസോസിയേഷന്‍ പ്രസിഡണ്ട് രാജീവ് കപൂറിന്റെ പ്രതികരണം. മോട്ടോര്‍വെഹിക്കിള്‍ നിയമപ്രകാരം ഇരുചക്രവാഹനം ഓടിക്കുന്നയാള്‍ ഐ.എസ്.ഐ മുദ്രയുള്ള ഹെല്‍മറ്റ് ധരിക്കണമെന്നത് നിര്‍ബന്ധമാണ്.

Story by
Read More >>