ഹിന്ദു പാകിസ്ഥാന്‍ :ശശി തരൂരിന് കോണ്‍ഗ്രസിന്റെ താക്കീത്

Published On: 2018-07-12 09:30:00.0
ഹിന്ദു പാകിസ്ഥാന്‍ :ശശി തരൂരിന് കോണ്‍ഗ്രസിന്റെ താക്കീത്

ന്യൂഡല്‍ഹി: ബിജെപിക്കെതിരായ പരാമര്‍ശത്തില്‍ ശശി തരൂരിന് താക്കീത് നല്‍കി കോണ്‍ഗ്രസ് നേതൃത്വം. ബിജെപിക്ക് വീണ്ടും അധികാരം ലഭിച്ചാല്‍ ബിജെപി ഇന്ത്യയെ ഹിന്ദു പാക്കിസ്ഥാനക്കുമെന്ന് തരൂര്‍ നേരത്തെ പറഞ്ഞിരുന്നു. ഈ പ്രസ്താവനക്കെതിരെയാണ് കോണ്‍ഗ്രസ് നേതൃത്വം താക്കീതുമായി രംഗത്തെത്തിയത്.

ബിജെപിക്ക് അധികാര തുടര്‍ച്ചയുണ്ടായാല്‍ പുതിയ ഭരണഘടന നിലവില്‍ വരുമെന്ന് ശശി തരൂര്‍ എംപി പറഞ്ഞിരുന്നു. രാജ്യസഭയിലടക്കം ഭൂരിപക്ഷം ലഭിച്ചാല്‍ ഇന്ത്യയെ ഹിന്ദു പാകിസ്ഥാനാക്കുകയാണ് ബിജെപിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

തു​ല്യ​ത ഉ​റ​പ്പ്​ ന​ൽ​കു​ന്ന ഭ​ര​ണ​ഘ​ട​ന​യെ​യാ​ണ്​ ആ​ർ.​എ​സ്.​എ​സ്​ എ​തി​ർ​ക്കു​ന്ന​ത്​. രാ​ജ്യ​ത്ത്​ മു​സ്​​ലി​മി​നെ​ക്കാ​ളും സു​ര​ക്ഷി​ത​ത്വം പ​ശു​വി​നാ​ണ്. അ​പ്ര​ഖ്യാ​പി​ത അ​ടി​യ​ന്ത​രാ​വ​സ്ഥ​യാ​ണെന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞിരുന്നു. തരൂരിന്റെ പ്രസ്താവനക്കെതിരെ ബിജെപി നേതാക്കൾ രം​ഗത്തെത്തിയിരുന്നു. വിവാദ പ്രസ്താവനയിലൂടെ തരൂർ ഹിന്ദുക്കളെ അപമാനിക്കുകയാണെന്ന് ബിജെപി നേതാവ് സാംബിത് പത്ര ആവശ്യപ്പെട്ടു.

Top Stories
Share it
Top