ഹരിയാനയില്‍ ഹിന്ദുത്വവാദികള്‍ പൊതുയിടങ്ങളിലെ ജുമുഅ നമസ്‌കാരം തടഞ്ഞു

Published On: 2018-05-04 13:00:00.0
ഹരിയാനയില്‍ ഹിന്ദുത്വവാദികള്‍ പൊതുയിടങ്ങളിലെ ജുമുഅ നമസ്‌കാരം തടഞ്ഞു

വെബ്ഡസ്‌ക്: ഹരിയാനയിലെ ഗുഡ്ഗാവിലെ പൊതുയിടങ്ങളില്‍ നടന്ന ജുമുഅ പ്രാര്‍ത്ഥന ഹിന്ദുത്വ സംഘടനകള്‍ തടഞ്ഞതായി സ്‌ക്രോള്‍.ഇന്‍ റിപ്പോര്‍ട്ട് ചെയ്തു. വെളളിയായ്ചകളില്‍ 700 മുസ്ലിംകള്‍ നമസ്‌കാരത്തിനെത്തുന്ന ഗുഡ്ഗാവ് സെക്ടര്‍ 53-ലെ നമസ്‌കാരം തടഞ്ഞു. സര്‍ക്കാര്‍ ഭുമി കയ്യേറുന്നതിനുവേണ്ടിയാണ് മുസ്ലിംകള്‍ ഇവിടെ നിന്നും പ്രാര്‍ത്ഥിക്കുന്നതെന്നാരോപിച്ചാണ് നമസ്‌കാരം തടഞ്ഞത്. വെളളിയാഴ്ച ഉച്ചക്ക് 1.30 നാണ് സന്യുക്ത് സംഘര്‍ഷ സമിതി നമസ്‌കാരം തടഞ്ഞത്.

കത്താരിയ ചൗക്ക്, സിക്കന്തര്‍ പൂര്‍, സൈബര്‍ പാര്‍ക്ക് സെക്ടര്‍ 40, വസീറാബാദ് , മെഹ്‌റൊളി തുടങ്ങി 10 ഇടങ്ങളിലെ പ്രാര്‍ത്ഥന സംഘടന തടഞ്ഞു. 12 പ്രാദേശിക ഹിന്ദുത്വ സംഘടനകളുടെ സംയുക്ത സംഘടനയാണ് സംഘര്‍ഷ സമിതി. '' തുറന്ന ഇടങ്ങളില്‍ പ്രാര്‍ത്ഥന നടത്തുന്നതിന് മുസ്ലിംകള്‍ ഭരണാധികാരികളില്‍ നിന്നും മുന്‍കൂട്ടി അനുമതി വാങ്ങണം'' അഖില ഭാരതീയ ഹിന്ദു ക്രാന്തി ദള്‍ ദേശീയ കോഡിനേറ്റര്‍ രാജീവ് മിത്തല്‍ സ്‌ക്രോളിനോട് പറഞ്ഞു.

Right wing groups fanned out across Gurgaon on Friday afternoon, acting on their threat of ensuring namaz is not read in vacant plots and parks in the city. Cyber Park & Sikanderpur were among the places they visited to prevent worshippers from reading namaz. @IndianExpress pic.twitter.com/OFcdT7MsKt

— Sakshi Dayal (@sakshi_dayal) May 4, 2018

'' സന്യുക്ത ഹിന്ദു സംഘര്‍ഷ സമിതി പ്രവര്‍ത്തകര്‍ ഇന്ന് (വെളളിയാഴ്ച) 10 ഇടങ്ങളില്‍ നടത്താനൊരുങ്ങിയ ജുമുഅ പ്രാര്‍ത്ഥന തടഞ്ഞു. അത് ഞങ്ങള്‍ അനുവദിക്കില്ല. അവര്‍ക്ക് ഒരു ഉത്തരവും നല്‍കിയതായി അറിയില്ല. അനുമതി വാങ്ങിയ ശേഷം മാത്രമേ ഞങ്ങള്‍ അതനുവദിക്കുകയുളളൂ.'' ബജറങ്ക് ദള്‍ ഗുഡ്ഗാവ് ജില്ല പ്രസിഡണ്ട് അഭിഷേഖ് ഗൗര്‍ പറഞ്ഞു. സമൂഹ മാധ്യമങ്ങളില്‍ ഇന്നു തന്നെ സംഭവം വൈറലായിട്ടുണ്ട്.

Top Stories
Share it
Top