ആഭ്യന്തര മന്ത്രിയായാല്‍ ബുദ്ധിജീവികളെ വെടിവെയ്ക്കാന്‍ ഉത്തരവിടും: ബി.ജെ.പി എം.എല്‍.എ

Published On: 2018-07-27 03:45:00.0
ആഭ്യന്തര മന്ത്രിയായാല്‍ ബുദ്ധിജീവികളെ വെടിവെയ്ക്കാന്‍ ഉത്തരവിടും: ബി.ജെ.പി എം.എല്‍.എ

വിജയപുര(കര്‍ണാടക) : ആഭ്യന്തര മന്ത്രിയായാല്‍ ബുദ്ധിജീവികളെ വെടിവയ്ക്കാന്‍ പൊലീസിനോട് ആവശ്യപ്പെടുമെന്ന വിവാദ പ്രസ്താവനയുമായി മുതിര്‍ന്ന ബി.ജെ.പി എം.എല്‍.എ ബസനഗൗഡ പാട്ടീല്‍ യട്‌നല്‍. മതേതര വാദികളില്‍ നിന്നും ബുദ്ധിജീവികളില്‍ നിന്നും രാജ്യത്തിന് ഭീഷണിയുണ്ടെന്നും കര്‍ണാടകയിലെ വിജയപുര മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എ പറഞ്ഞു.

ഞങ്ങള്‍ നല്‍കുന്ന നികുതി പണം ഉപയോഗിച്ച് ഇത്തരക്കാര്‍ എല്ലാ സൗകര്യങ്ങളും ഉപയോഗിക്കുന്നു. ഇന്ത്യന്‍ സൈന്യത്തിനു നേരെ മുദ്രാവാക്യം മുഴക്കുന്നു. മറ്റുള്ളവരെക്കാള്‍ രാജ്യത്തിന് ഭീഷണി ഇത്തരക്കാരാണെന്നും എം.എല്‍.എ പറഞ്ഞു.

തദ്ദേശ സ്ഥാപനങ്ങളിലെ പ്രതിനിധികളോട് മുസ്ലീംങ്ങളെ സഹായിക്കരുതെന്ന ആഹ്വാനത്തിലൂടെ നേരത്തെയും യാട്‌നല്‍ വിവാദത്തിലായിട്ടുണ്ട്. മുതിര്‍ന്ന ബി.ജെ.പി നേതാവായ യാട്‌നല്‍ വാജ്‌പേയ് മന്ത്രിസഭയില്‍ രണ്ട് തവണ സഹമന്ത്രിയായിട്ടുണ്ട്. 2010ല്‍ പാര്‍ട്ടി വിട്ട യട്‌നല്‍ 2013ലാണ് ബി.ജെ.പിയിലേക്ക് തിരിച്ചുവന്നത്.

Top Stories
Share it
Top