സ്വവര്‍ഗരതി: സുപ്രീം കോടതിക്ക് തിരുമാനിക്കാം

വെബ്ഡസ്‌ക്: സ്വവര്‍ഗരതി അനുവദിക്കുന്ന കാര്യത്തില്‍ ഉചിതമായ തിരുമാനം എടുക്കാന്‍ സുപ്രീം കോടതിയോട് കേന്ദ്രം ആവശ്യപ്പെട്ടു. വിഷയത്തില്‍ കേന്ദ്ര നിലപാട്...

സ്വവര്‍ഗരതി: സുപ്രീം കോടതിക്ക് തിരുമാനിക്കാം

വെബ്ഡസ്‌ക്: സ്വവര്‍ഗരതി അനുവദിക്കുന്ന കാര്യത്തില്‍ ഉചിതമായ തിരുമാനം എടുക്കാന്‍ സുപ്രീം കോടതിയോട് കേന്ദ്രം ആവശ്യപ്പെട്ടു. വിഷയത്തില്‍
കേന്ദ്ര നിലപാട് സുപ്രീം കോടതി അഞ്ചംഗ ബഞ്ച് തേടുകായായിരുന്നു.

സ്വവര്‍ഗരതിക്ക് രാജ്യത്ത് നിരോധനം ഏര്‍പ്പെടുത്തിയിട്ട് 150 വര്‍ഷമായി. '' ഇക്കാര്യത്തില്‍ ഒരു നിലപാട് സ്വീകരിക്കാന്‍ സര്‍ക്കാറിനാവില്ല. വിഷയം ബഞ്ചിന്റെ വിവേകത്തിനു വിടുന്നു'' കേന്ദ്രസര്‍കറിന്റെ അഭിഭാഷകന്‍ തുഷാര്‍ മേഹ്ത പറഞ്ഞു.

സ്വവര്‍ഗരതിക്ക് ജീവപര്യന്തം ശിക്ഷ നല്‍കണമെന്ന ഭരണഘടനയുടെ 377 -ാം ആര്‍ട്ടിക്കിള്‍ റദ്ദാക്കണമെന്നായിരുന്നു ഹരജിക്കാരുടെ ആവശ്യം. മുതിര്‍ന്ന അഞ്ച് ജസ്റ്റിസുമാരുടെ ബഞ്ചാണ് ഹരജി പരിഗണിച്ചിരുന്നത്.


Story by
Read More >>