ആള്‍ക്കൂട്ടകൊല ഭീതിതം; ആക്രമണം തടയുന്നതിന് പാര്‍ലെമെന്റ് നിയമം നിര്‍മ്മിക്കണം: സുപ്രീം കോടതി

വെബ്ഡസ്‌ക്: രാജ്യമൊട്ടാകെ നടക്കുന്ന ആള്‍ക്കൂട്ടകൊലപാതകങ്ങളെ തടയാന്‍ പുതിയ നിയമം നിര്‍മ്മിക്കണമെന്ന് സുപ്രീം കോടതി. ആള്‍ക്കൂട്ടം നിയമം...

ആള്‍ക്കൂട്ടകൊല ഭീതിതം; ആക്രമണം തടയുന്നതിന് പാര്‍ലെമെന്റ് നിയമം നിര്‍മ്മിക്കണം: സുപ്രീം കോടതി

വെബ്ഡസ്‌ക്: രാജ്യമൊട്ടാകെ നടക്കുന്ന ആള്‍ക്കൂട്ടകൊലപാതകങ്ങളെ തടയാന്‍ പുതിയ നിയമം നിര്‍മ്മിക്കണമെന്ന് സുപ്രീം കോടതി. ആള്‍ക്കൂട്ടം നിയമം കയ്യിലെടുക്കരുത്. അതു തടയുക സര്‍ക്കാറിന്റെ ഉത്തരവാദിത്തമാണെന്നും സുപ്രീം കോടതി. ആള്‍ക്കൂട്ട ആക്രമണം തടയുന്ന പുതിയ നിയമം നിര്‍മ്മിക്കാന്‍ പാര്‍ലെന്ററി സമിതിക്ക് രൂപം നല്‍കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു.

ചീഫ് ജസ്റ്റിസ് ദിപക് മിശ്ര, ജസ്റ്റിസുമാരായ എഎം ഖാന്‍വില്‍ക്കര്‍, ഡിവൈ ചന്ദ്രചൂഡ് എന്നിവരടങ്ങുന്ന ബഞ്ചാണ് കേന്ദ്രത്തിന് നിര്‍ദ്ദേശം നല്‍കിയത്. കേന്ദ്രവും സംസ്ഥാനങ്ങളും നിലപാട് അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. 'ആള്‍ക്കൂട്ട ആക്രമണം ഭീതിതമെന്നും' കോടതി വിശേഷിപ്പിച്ചു. ആര്‍ക്കും നിയമം കയ്യിലെടുക്കാന്‍ അധികാരമില്ലെന്നും ബഞ്ച് പറഞ്ഞു. ഇതു സംമ്പന്ധിച്ച് വിശദവാദം ആഗസ്ത് 28 ന് പരിഗണിക്കുമെന്നും ബഞ്ച് അറിയിച്ചു.