ആധാര്‍ രഹസ്യം: പരാജയപ്പെട്ട് ട്രായ് ചെയര്‍മാന്റെ വെല്ലുവിളി

ന്യൂഡൽഹി: ആധാര്‍ നമ്പര്‍ പരസ്യപ്പെടുത്തി അതിൻെറ സുരക്ഷയെ പറ്റി വെല്ലുവിളിച്ച ട്രായ് ചെയര്‍മാന്‍ ആര്‍.എസ് ശര്‍മ്മയുടെ വിവരങ്ങള്‍ ചോര്‍ത്തി...

ആധാര്‍ രഹസ്യം: പരാജയപ്പെട്ട് ട്രായ് ചെയര്‍മാന്റെ വെല്ലുവിളി

ന്യൂഡൽഹി: ആധാര്‍ നമ്പര്‍ പരസ്യപ്പെടുത്തി അതിൻെറ സുരക്ഷയെ പറ്റി വെല്ലുവിളിച്ച ട്രായ് ചെയര്‍മാന്‍ ആര്‍.എസ് ശര്‍മ്മയുടെ വിവരങ്ങള്‍ ചോര്‍ത്തി ഹാക്കര്‍മാര്‍. ട്വിറ്റർ അക്കൗണ്ടിലൂടെയായിരുന്നു ആര്‍.എസ് ശർമ്മയുടെ വെല്ലുലിളി. ഇതേറ്റെടുത്ത ഹാക്കർമാർ എലിയട്ട് ആല്‍ഡേഴ്‌സണ്‍ എന്ന അക്കൗണ്ടിലൂടെയാണ് ആദ്ദേഹത്തിൻെറ വ്യക്തി​ഗത വിവരങ്ങള്‍ പുറത്ത് വിട്ടത്.

ശര്‍മ്മയുടെ ബാങ്ക് വിവരങ്ങൾ, പാന്‍ കാര്‍ഡ് നമ്പർ, ഫോണ്‍ നമ്പർ, മേല്‍വിലാസം, ചിത്രങ്ങള്‍, ജനന തിയ്യതി എന്നിവയടക്കമുള്ള കാര്യങ്ങളാണ് ഹാക്കർമാർ പുറത്ത് വിട്ടത്. തങ്ങള്‍ ആധാറിനെതിരല്ലെന്നും എന്നാല്‍ ആധാര്‍ ഹാക്ക് ചെയ്യാന്‍ സാധിക്കില്ല എന്ന വാദത്തിനുള്ള മറുപടിയാണ് ഇതെന്നും ഹാക്കര്‍മാര്‍ ട്വിറ്ററില്‍ കുറിച്ചു.

അദ്ദേഹത്തിന്റേതെന്ന പേരില്‍ ഹാക്കര്‍മാര്‍ പുറത്ത് വിട്ട പാന്‍ നമ്പറടക്കമുള്ള കാര്യങ്ങളില്‍ അധികൃതര്‍ പ്രതികരിച്ചിട്ടില്ല. ഇതു സംബന്ധിച്ച പിടിഐയുടെ ചോദ്യത്തിന് ആദ്ദേഹത്തില്‍ നിന്നും കൂടുതല്‍ പ്രതികരണമുണ്ടായില്ല. ''എന്റെ ആധാര്‍ നമ്പര്‍ ഇതാ. ഇത് ഹാക്ക് ചെയ്ത് നിങ്ങള്‍ കാണിക്കൂ. ഞാന്‍ നിങ്ങളെ വെല്ലുവിളിക്കുന്നു''. എന്നായിരുന്നു അദ്ദേഹം ട്വീറ്റ് ചെയ്തത്. മണിക്കൂറുകള്‍ക്കകം ട്വീറ്റിന് നിരവധി റീട്വീറ്റുകളും ലൈക്കുകളും ലഭിച്ചിരുന്നു.

Story by
Read More >>