രാമേശ്വരത്ത് വന്‍ സ്‌ഫോടകശേഖരം പിടികൂടി; എല്‍ടിടി ഉപേക്ഷിച്ചതാകാമെന്ന് നിഗമനം 

വെബ്ഡസ്‌ക്: തമിഴ്‌നാട്ടിലെ രാമേശ്വരത്ത് നിന്നും ഉഗ്രശേഷിയുളള സ്‌ഫോടക ശേഖരം പിടികൂടിയതായി ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു. തീരപ്രദേശത്തെ കുടിലിന്റെ...

രാമേശ്വരത്ത് വന്‍ സ്‌ഫോടകശേഖരം പിടികൂടി; എല്‍ടിടി ഉപേക്ഷിച്ചതാകാമെന്ന് നിഗമനം 

വെബ്ഡസ്‌ക്: തമിഴ്‌നാട്ടിലെ രാമേശ്വരത്ത് നിന്നും ഉഗ്രശേഷിയുളള സ്‌ഫോടക ശേഖരം പിടികൂടിയതായി ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു. തീരപ്രദേശത്തെ കുടിലിന്റെ പിറകില്‍ കുഴിച്ചിട്ട നിലയിലാണ് സ്‌ഫോടക ഉപകരണങ്ങളും വെടികോപ്പുകളും അടങ്ങുന്ന വന്‍ ശേഖരം കണ്ടെത്തിയത്. രാമേശ്വരത്തെ അന്തോണിയാര്‍പുരത്തെ തങ്കച്ചിമഠത്തില്‍ മത്സ്യതൊഴിലാളിയുടെ വീടിനു പിറകില്‍ നിന്നാണ് സ്‌ഫോടക ശേഖരം കണ്ടെടുക്കാനായത്.

കടലില്‍ നിന്നും 50 മീറ്റര്‍ അകലെയുളള കുടിലിന്റെ പിന്നില്‍ കക്കൂസ് ടാങ്ക് നിര്‍മ്മിക്കുമ്പോള്‍ കാട്രിഡ്ജുളള ഒരു ഇസ്തരിപ്പെട്ടി കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. വിവരം ലഭിച്ചയുടനെ ജില്ല പോലീസ് മേധാവി ഓംപ്രകാശ് മീണ സ്ഥലത്തെത്തി പരിശോധന തുടങ്ങി.

പരിശോധനയില്‍ സ്‌ഫോടകമരുന്നുകളും വെടികോപ്പുകളും അടങ്ങുന്ന 20 പെട്ടികള്‍ ലഭിച്ചു. യന്ത്രതോക്കുകളും അതിന്റെ കാട്രിഡ്ജുകളും സെല്‍ഫ് ലോഡിങ് റൈഫിളുകളും സ്ഥലത്ത് നിന്നും കണ്ടെത്തിയതായും പോലീസ് മേധാവിയെ ഉദ്ധരിച്ച് ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു.

സ്ഥലത്ത് നിന്നും കണ്ടെത്തിയ സ്‌ഫോടക ശേഖരം 20 വര്‍ഷങ്ങള്‍ക്ക് മുമ്പ് കുഴിച്ചിട്ടതായിരിക്കുമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. 1980 വരെ അന്തോണിയാര്‍പ്പുരത്ത് ആള്‍പ്പാര്‍പ്പില്ലായിരുന്നുവെന്ന് ഗ്രാമീണര്‍ പറഞ്ഞു. അക്കാലത്ത് ശ്രിലങ്കയിലെ വിമത വിഭാഗമായ എല്‍ടിടി സേനയുടേതാകാമെന്ന് പൊലീസ് സംശയം പ്രകടിപ്പിച്ചു.

Story by
Read More >>