ദില്ലിയിലെ റോഹിങ്ക്യന്‍ അഭയാര്‍ത്ഥി ക്യാമ്പ് കത്തി നശിച്ചു

Published On: 2018-04-15 07:15:00.0
ദില്ലിയിലെ റോഹിങ്ക്യന്‍ അഭയാര്‍ത്ഥി ക്യാമ്പ് കത്തി നശിച്ചു

ദില്ലി: ദില്ലി കാളിന്ദി കുഞ്ചിലെ റോഹിങ്ക്യന്‍ അഭയാര്‍ത്തി ക്യാമ്പ് കത്തി നശിച്ചു. ഞായറാഴ്ച്ച പുലര്‍ച്ചെ മൂന്നരയോടെയാണ് ക്യാമ്പില്‍ തീ പടര്‍ന്നത്. അഗ്നിക്കിരയായത് 20 സെന്റ് സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ക്യാമ്പാണ്. അഭയാര്‍ത്ഥികളുടെ ജീവിത സാഹചര്യങ്ങളെ കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കേന്ദ്ര സര്‍ക്കാറിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. അതിനു തൊട്ട് പിന്നാലെയാണ് അഗ്നിബാധ.

പൊതുശൗചാലയത്തില്‍ നിന്നാണ് തീ പടര്‍ന്നതെന്നും സംഭവത്തിനുപിന്നില്‍ ബാഹ്യ ഇടപ്പെടല്‍ ഉണ്ടായിട്ടുണ്ടെന്ന് സംശയിക്കുന്നതായി അഭയാര്‍ത്ഥികള്‍ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവം നടന്ന് ഒരു മണിക്കൂറിനുശേഷമാണ് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തിയത്. അപ്പോഴേക്കും ക്യാമ്പ് പൂര്‍ണ്ണാമായും കത്തി നശിച്ചിരുന്നു. തീ പടര്‍ന്ന് ഏഴ് മണിക്കൂര്‍ കഴിഞ്ഞ ശേഷമാണ് പൊലീസ് സ്ഥലം സന്ദര്‍ശിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്. ആളപായത്തെ കുറിച്ചുളള റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടില്ല.

Top Stories
Share it
Top