മാനസികാസ്വാസ്ഥ്യമുള്ള ഇരട്ട സഹോദരങ്ങളെ അമ്മാവന്‍ കഴുത്ത് ഞെരിച്ച് കൊന്നു

Published On: 2018-06-16 08:15:00.0
മാനസികാസ്വാസ്ഥ്യമുള്ള ഇരട്ട സഹോദരങ്ങളെ അമ്മാവന്‍ കഴുത്ത് ഞെരിച്ച് കൊന്നു

ഹൈദരാബാദ്‌:മാനസികാസ്വാസ്ഥ്യമുള്ള ഇരട്ട സഹോദരങ്ങളെ അമ്മാവന്‍ കഴുത്ത് ഞെരിച്ച് കൊന്നു. ഹൈദരാബാദ് ചൈതന്യപുരയിലാണ് സംഭവം. 12 വയസുള്ള ശ്രീജന റെഡ്ഡി, വിഷ്ണുവര്‍ധന്‍ റെഡ്ഡി എന്നിവരെയാണ് അമ്മാവന്‍ മല്ലികാര്‍ജ്ജുന്‍ റെഡ്ഡി കൊലപ്പെടുത്തിയത്. കുട്ടികളെ കൊണ്ട് സഹോദരിക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാനാണ് ചെയ്തതെന്നാണ് പോലീസിന് നല്‍കിയ മൊഴി. നല്‍ഗൊണ്ടയിലെ വീട്ടില്‍ നിന്ന് രണ്ട്‌പേരെയും വെള്ളിയാഴ്ചയാണ് മലമലികാര്‍ജ്ജുന്‍ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയത്. അവിടെവച്ച് കൃത്യെ ചെയ്ത ശേഷം കാറില്‍ മൃതദേഹം കയറ്റുമ്പോള്‍ പിടിക്കപ്പെടുകയായിരുന്നു.

Top Stories
Share it
Top