ലജ്ജിച്ച് തല താഴ്ത്തുക, പ്രിയങ്ക റെഡ്ഢിയുടെ പേര് പോൺ സൈറ്റുകളിൽ തിരഞ്ഞത് 80 ലക്ഷം പേർ !

കഴിഞ്ഞ ബുധനാഴ്ചയാണ് ഷാദ്‌നഗർ സ്വദേശിനി പ്രിയങ്ക റെഡ്ഢി (26) കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെടുന്നത്.

ലജ്ജിച്ച് തല താഴ്ത്തുക, പ്രിയങ്ക റെഡ്ഢിയുടെ പേര് പോൺ സൈറ്റുകളിൽ തിരഞ്ഞത് 80 ലക്ഷം പേർ !

ന്യൂഡൽഹി: കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പോൺ സൈറ്റുകളിൽ ഏറ്റവും കൂടുതൽ തിരഞ്ഞ പേര് ഹൈദരാബാദിൽ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട മൃഗഡോക്ടറുടേതെന്ന് റിപ്പോർട്ട്. 80 ലക്ഷം പേരാണ് കൊല്ലപ്പെട്ട മൃഗഡോക്ടർ പ്രിയങ്ക റെഡ്ഡിയുടെ പേര് പോൺ സൈറ്റായ എക്‌സ് വീഡിയോസിൽ തിരഞ്ഞിരിക്കുന്നത്. ഇന്ത്യയ്ക്ക് അകത്ത് മാത്രമല്ല, പാകിസ്താനിലും ഈ പേര് തിരഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു. വീട്ടിൽ നിന്ന് ആശുപത്രിയിലേക്ക് പോകുകയായിരുന്ന പ്രിയങ്ക റെഡ്ഢിയെ ഷാദ്‌നഗറിൽ വച്ച് നാലംഗ സംഘം ബലാത്സംഗം ചെയ്യുകയും കൊലപ്പെടുത്തി കത്തിക്കുകയുമായിരുന്നു. സംഭവത്തിൽ അപലപിച്ചും കുറ്റക്കാരായ നാലുപേരെയും തൂക്കിക്കൊല്ലണമെന്ന് ആവശ്യപ്പെട്ടും രാജ്യത്തിന്റെ വിവിധ കോണുകളിൽ പ്രതിഷേധം നടക്കുകയാണ്. ഈ നീചകൃത്യത്തിന്റെ ഞെട്ടൽ ഇനിയും വിട്ടുമാറിയിട്ടില്ല. അതിനിടയ്ക്കാണ് മറ്റൊരു ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് പുറത്തുവരുന്നത്.

കഴിഞ്ഞ കുറച്ചുദിവസങ്ങളായി പ്രിയങ്കയുടെ പേര് പോൺസൈറ്റിൽ വ്യാപകമായി തിരയുന്നുവെന്ന വാർത്തയെ ഞെട്ടലോടെയാണ് ഏവരും കണ്ടത്. സി.എ മുഹമ്മദ് സൽമാൻ അൻസാരി എന്ന ട്വിറ്റർ അക്കൗണ്ട് വഴിയാണ് ഞെട്ടിപ്പിക്കുന്ന ഈ റിപ്പോർട്ടിന്റെ വിവരം പുറത്തുവന്നത്. എക്‌സ് വീഡിയോസിൽ പ്രിയങ്കയുടെ പേര് ട്രെന്റിങ്ങായി നിൽക്കുന്നതിന്റെ സ്‌ക്രീൻഷോട്ട് അടക്കമാണ് ഇദ്ദേഹം ട്വീറ്റ് ചെയ്തത്. ഇതിൽ ഇന്ത്യയിൽ മാത്രമല്ല, പാകിസ്താനിലും ഈ പേര് തിരഞ്ഞതായി കാണാം. 'ഇവരാരും മനുഷ്യരല്ല, ബലാത്സംഗികളാണ്. സമൂഹമെന്ന നിലയിൽ നാം പതുക്കെ മരിച്ചുകൊണ്ടിരിക്കുകയാണ്.'-എന്ന കുറിപ്പോടെയാണ് അദ്ദേഹം സ്‌ക്രീൻഷോട്ട് ട്വീറ്റ് ചെയ്തത്.

എക്‌സ് വീഡിയോസിലെ അസ്വസ്ഥപ്പെടുത്തുന്ന ഈ ട്രെന്റിങ്, അഴിമതിക്കാരും നിഷ്ഠൂരരും ബലാത്സംഗികളുമായ ആയിരക്കണക്കിന് വ്യക്തികൾ സമൂഹത്തിലുണ്ടെന്നതിന്റെ തെളിവാണ്. നിരവധി ട്വിറ്റർ ഉപഭോക്താക്കൾ മുഹമ്മദ് സൽമാൻ അൻസാരിയുടെ ട്വീറ്റിന് ഉദ്ധരിക്കുകയും മറുപടി നൽകുകയും അശ്ലീല വെബ് സൈറ്റിൽ പ്രിയങ്കയുടെ പേര് തിരഞ്ഞവരെ അപലപിക്കുകയും ചെയ്തു.

കഴിഞ്ഞ ബുധനാഴ്ചയാണ് ഷാദ്‌നഗർ സ്വദേശിനി പ്രിയങ്ക റെഡ്ഢി (26) കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെടുന്നത്.ഷാദ്‌നഗറിലെ വീട്ടിൽനിന്ന് ജോലി ചെയ്തിരുന്ന കൊല്ലുരു ഗ്രാമത്തിലെ മൃഗാശുപത്രിയിലേക്കു പോകുന്ന വഴി പ്രിയങ്കയെ കാണാതാവുകയായിരുന്നു. വഴിയിൽ വെച്ച് യുവതി സഞ്ചരിച്ച സ്‌കൂട്ടർ പഞ്ചറായതിനെ തുടർന്ന് സഹായിക്കാനെന്ന വ്യാജേനയെത്തിയ പ്രതികൾ തട്ടിക്കൊണ്ടു പോവുകയായിരുന്നുവെന്നും തുടർന്ന് നിർത്തിയിട്ട ട്രക്കുകൾക്കിടയിൽ വെച്ച് ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. വ്യാഴായ്ചയാണ് ഷാദ്‌നഗറിൽ നിന്ന് 30 കിലോമീറ്റർ അകലെയുള്ള പാലത്തിന്റെ അടിയിൽ മണ്ണെണ്ണ ഒഴിച്ചു കത്തിച്ച നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തുന്നത്. തിരിച്ചറിയാൻ സാധിക്കാത്ത വിധം വികൃതമായ മൃതദേഹത്തിൽ നിന്നു ലഭിച്ച ലോക്കറ്റാണു കൊല്ലപ്പെട്ടത് പ്രിയങ്കയാണെന്നു തിരിച്ചറിയാൻ ബന്ധുക്കളെ സഹായിച്ചത്.


ഇരുചക്ര വാഹനം പഞ്ചർ ആയതിനെ പിന്നാലെ രാത്രി 9.15ന് സഹോദരി ഭവ്യയുമായി പ്രിയങ്ക ഫോണിൽ സംസാരിച്ചിരുന്നു. ടയർ നന്നാക്കാൻ സഹായിക്കാമെന്നു സമീപത്തുള്ള ഒരാൾ പറയുന്നതായും സമീപത്തു നിർത്തിയിട്ടിയിരിക്കുന്ന ട്രക്കുകളും അപരിചിതരായ പുരുഷൻമാരും തന്നെ ഭയപ്പെടുത്തുന്നതായും പ്രിയങ്ക പറഞ്ഞതായി ഭവ്യ പൊലീസിന് മൊഴി നൽകി. അടുത്തുള്ള ടോൾ ഗേറ്റിൽ പോയി കാത്തിരിക്കാൻ സഹോദരിയോട് ഉപദേശിച്ചതായും ഭവ്യ പൊലീസിനോട് പറഞ്ഞു. കുറച്ചു സമയത്തിനു ശേഷം പ്രിയങ്കയെ വിളിച്ചിരുന്നുവെങ്കിലും ഫോൺ സ്വിച്ച് ഓഫായിരുന്നുവെന്നുമാണ് സഹോദരി പൊലീസിനോട് പറഞ്ഞത്.

Read More >>