കല്‍ക്കിയാണ് ഞാന്‍; ഗുജറാത്തില്‍ സര്‍ക്കാരുദ്യോഗസ്ഥന്റെ കത്ത്‌

Published On: 19 May 2018 9:45 AM GMT
കല്‍ക്കിയാണ് ഞാന്‍; ഗുജറാത്തില്‍ സര്‍ക്കാരുദ്യോഗസ്ഥന്റെ കത്ത്‌

അഹമദാബാദ്: മഹാവിഷ്ണുവിന്റെ അവതാരമായ കല്‍ക്കിയാണ് താന്‍, അതിനാല്‍ ജോലിക്ക് ഹാജരാവാന്‍ സാധിക്കില്ലെന്ന് കാണിച്ച് ഗുജറാത്തില്‍ സര്‍ക്കാരുദ്യോഗസ്ഥന്റെ കത്ത്.

സര്‍ദാര്‍ സരോവര്‍ പുനര്‍വസ്വത്ത് ഏജന്‍സിയിലെ എഞ്ചിനീയര്‍ രമേഷ്ചന്ദ്ര ഫെഫാര്‍ ആണ് കത്തയച്ചത്. താന്‍ ലോകക്ഷേമത്തിന് വേണ്ടി തപസ്വിരിക്കേണ്ടതുണ്ടെന്നും അതിനാല്‍ ജോലിക്ക് വരാന്‍ സാധിക്കില്ലെന്നുമാണ് കത്തില്‍ പറയുന്നത്. നിരധി തവണ രമേഷ്ചന്ദ്ര അവധിയെടുത്തതിനാല്‍ സൂപ്രണ്ട് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു. ഇതിന് മറുപടിയായാണ് കത്തയച്ചിരിക്കുന്നത്.

2010 മാര്‍ച്ചിലാണ് ഞാന്‍ മഹാവിഷ്ണുവിന്റെ പത്താം അവതാരമായ കല്‍ക്കിയാണെന്ന് മനസ്സിലാക്കിയത് എനിക്ക് ദൈവിക ശക്തികള്‍ ലഭിച്ചിട്ടുണ്ട്. നിങ്ങള്‍ക്ക് സംശയമുണ്ടെങ്കില്‍ ഞാന്‍ അത് തെളിയിക്കാം-, രമേശ് ചന്ദ്ര മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

എന്റെ ഇത്രയും നാളത്തെ തപസിന്റെ ഫലമായാണ് രാജ്യത്ത് കഴിഞ്ഞ 19 വര്‍ഷമായ് മഴ പെയ്യുന്നത്. ഓഫീസില്‍ തപസ്വിരിക്കാന്‍ പറ്റില്ല. ജോലിക്ക് വരണോ അതോ തപസ്വിരിക്കണമോയെന്ന് നിങ്ങള്‍ തീരുമാനിക്കണമെന്നും മറുപടി നേട്ടീസില്‍ പറയുന്നു.


Top Stories
Share it
Top