മുഖ്യമന്ത്രിയാകാന്‍ ഒരു മിനുട്ട് മതി, പക്ഷേ താല്‍പ്പര്യമില്ല: ഹേമ മാലിനി

Published On: 2018-07-27 03:15:00.0
മുഖ്യമന്ത്രിയാകാന്‍ ഒരു മിനുട്ട് മതി, പക്ഷേ താല്‍പ്പര്യമില്ല: ഹേമ മാലിനി

ജയ്പ്പൂര്‍: മുഖ്യമന്ത്രിയാകാന്‍ തനിക്ക് ഒരു മിനുട്ട് മതിയെന്ന് ബി.ജെ.പി എം.പിയും നടിയുമായ ഹേമ മാലിനി. എന്നാല്‍ മുഖ്യമന്ത്രിയായി തന്റെ സ്വാതന്ത്ര്യം ഇല്ലാതാക്കാനില്ലെന്നും ഹേമ മാലിനി പറഞ്ഞു. ഉത്തര്‍പ്രദേശിലെ മധുരയില്‍ നിന്നുള്ള എം.പിയാണ് ഹേമ മാലിനി.

സിനിമ ജീവിതം കൊണ്ടാണ് എം.പിയാകാന്‍ സാധിച്ചത്. ബോളിവുഡിലെ പേരുതന്നെയാണ് ആളുകള്‍ ഇപ്പോഴും പരിഗണിക്കുന്നത്. പാര്‍ലമെന്റിലേക്ക് വരുന്നതിനു മുന്നെയും ബി.ജെ.പിക്കായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും ഹേമ മാലിനി പറഞ്ഞു.

മതപരമായ ചടങ്ങില്‍ പങ്കെടുക്കാനാണ് ഹേമ മാലിനി രാജസ്ഥാനിലെത്തിയത്. ലോകസഭയിലെത്തുന്നതിന് മുന്നെ 2003ലും 2011ലും ഹേമാ മാലിനി രാജ്യസഭാ എം.പിയായിരുന്നു. 2004ല്‍ ബി.ജെ.പിയില്‍ ചേര്‍ന്ന അവര്‍ 2010ല്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി.

Top Stories
Share it
Top