കെജ്രിവാള്‍ കള്ളം പ്രചരിപ്പിക്കുകയാണെന്ന്  ഐ എ എസുകാര്‍ 

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെതിരെ ആരോപണവുമായി ഐ എ എസ് അസോസിയേഷന്‍റെ വാർത്താ സമ്മേളനം. ഐ എ എസുകാര്‍ സമരത്തിലാണെന്ന കെജ്രിവാളിന്റെ ...

കെജ്രിവാള്‍ കള്ളം പ്രചരിപ്പിക്കുകയാണെന്ന്  ഐ എ എസുകാര്‍ 

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെതിരെ ആരോപണവുമായി ഐ എ എസ് അസോസിയേഷന്‍റെ വാർത്താ സമ്മേളനം. ഐ എ എസുകാര്‍ സമരത്തിലാണെന്ന കെജ്രിവാളിന്റെ ആരോപണം തെറ്റാണെന്നും ഉദ്യോഗസ്ഥർക്കെതിരെ കള്ളം പ്രചരിപ്പിക്കുകയാണെന്നും അസോസിയേഷൻ കുറ്റപ്പെടുത്തി.

തങ്ങളാരും സമരം നടത്തുന്നില്ല. എല്ലാ ഉദ്യോഗസ്ഥരും അവരുടെ ഒാഫീസിൽ ജോലി ചെയ്യുന്നുണ്ട്. കെജ്രിവാൾ സർക്കാർ തങ്ങൾക്കെതിരെ കളവ് പ്രചരിപ്പിക്കുകയാണ്. ഞങ്ങളാരും രാഷ്ട്രീയം കളിക്കുന്നില്ലെന്നും രാഷ്ട്രീയ നേട്ടങ്ങൾക്കായി ആം ആദ്മി പാർട്ടി തങ്ങളെ ഉപയോഗിക്കുകയാണെന്നും ഐ.എ.എസ് ഉദ്യോഗസ്ഥ‌‍ർ പറഞ്ഞു. യോഗങ്ങളില്‍ പങ്കെടുക്കുന്നുണ്ടെന്നും ഓരോ വകുപ്പും അവരവരുടേതായ ജോലികള്‍ ചെയ്യുന്നുണ്ടെന്നും ഐ.എ.എസ് അസോസിയേഷന്‍ പ്രതിനിധി മനീഷാ സക്‌സേനയും പറഞ്ഞു.

ഡല്‍ഹിയിലെ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ നിസ്സഹകരണ സമരം അവസാനിപ്പിക്കുക, വീട്ടുപടിക്കല്‍ റേഷന്‍ എത്തിക്കാനുള്ള പദ്ധതിക്ക് അനുമതി നല്‍കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് അരവിന്ദ് കെജരിവാള്‍ ലഫ്. ഗവര്‍ണറുടെ വീട്ടില്‍ സമരം ചെയ്യുന്നത്.

Story by
Read More >>