ഐസിഎസ്ഇ, ഐഎസ്‌സി പത്ത്, പ്ലസ്ടു റിസള്‍ട്ടുകള്‍ പ്രഖ്യാപിച്ചു

Published On: 14 May 2018 12:00 PM GMT
ഐസിഎസ്ഇ, ഐഎസ്‌സി പത്ത്, പ്ലസ്ടു റിസള്‍ട്ടുകള്‍ പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: കൗണ്‍സില്‍ ഫോര്‍ ദി ഇന്ത്യന്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് എക്‌സാമിനേഷന്‍സ് (സിഐഎസ്‌സിഇ) പത്താം ക്ലാസ്, പ്ലസ്ടു ഫലങ്ങള്‍ പ്രഖ്യാപിച്ചു. പത്താം ക്ലാസില്‍ 98.5ഉം പ്ലസ്ടുവില്‍ 96.21 ശതമാനവുമാണ് വിജയം.

www.cisce.org എന്ന വെബ്‌സൈറ്റില്‍ നിന്ന് ഫലം ലഭ്യമാകും. 99.4 ശതമാനം മാര്‍ക്ക് നേടിയ മുംബൈ സ്വദേശിയായ സ്വയം ദാസാണ് ഐസിഎസ്ഇ പത്താം ക്ലാസില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയത്. പ്ലസ്ടു തലത്തില്‍ 99.5 ശതമാനം മാര്‍ക്ക് നേടി ഏഴുപേര്‍ പ്ലസ്ടു തലത്തില്‍ ഒന്നാം സ്ഥാനം പങ്കിട്ടു.

പരീക്ഷാ കൗണ്‍സിലിന്റെ വെബ്സൈറ്റിന് പുറമെ എസ്എംഎസ് വഴിയും ഫലം ലഭ്യമാകും. സ്.എം.എസ്. വഴി ഫലമറിയാന്‍ ഐ.എസ്.എസ്.ഇ. അല്ലെങ്കില്‍ ഐ.എസ്.സി. എന്ന് ടൈപ്പുചെയ്ത് ഏഴക്ക ഐ.ഡി. കോഡ് 09248082883 എന്ന നമ്പറിലേക്ക് അയച്ചാല്‍ മതി.

Top Stories
Share it
Top