മുറിവുണക്കാന്‍ ഒരു നോമ്പുതുറ: ഡല്‍ഹിയില്‍ നിന്നൊരു നല്ലപാഠം

വെബ്ഡസ്‌ക്: യശ്പ്പാല്‍ സക്‌സേന ഒരു മൃദുഹിന്ദുവാണ്. സ്വന്തം വീടിനരികില്‍ അദ്ദേഹത്തിന്റെ മകനെ വെട്ടികൊന്നത് ആഴ്ച്ചകള്‍ക്ക് മുമ്പാണ്. പടിഞ്ഞാറെ...

മുറിവുണക്കാന്‍ ഒരു നോമ്പുതുറ: ഡല്‍ഹിയില്‍ നിന്നൊരു നല്ലപാഠം

വെബ്ഡസ്‌ക്: യശ്പ്പാല്‍ സക്‌സേന ഒരു മൃദുഹിന്ദുവാണ്. സ്വന്തം വീടിനരികില്‍ അദ്ദേഹത്തിന്റെ മകനെ വെട്ടികൊന്നത് ആഴ്ച്ചകള്‍ക്ക് മുമ്പാണ്. പടിഞ്ഞാറെ ഡല്‍ഹിയിലെ രഘുവിര്‍ നഗറിലാണ് ആ നടുക്കുന്ന സംഭവം ഉണ്ടായത്. മൂന്ന് വര്‍ഷത്തോളം പ്രണയിച്ച അങ്കിത് എന്ന ആ 23 കാരനെ പെണ്‍കുട്ടിയുടെ രക്ഷാകര്‍ത്താക്കള്‍ കൊന്നുകളയുകയായിരുന്നു.

മുസ്ലിം പെണ്‍കുട്ടിയെ പ്രണയിച്ചുവെന്നതാണ് കുറ്റം. തന്റെ മകന്‍ അങ്കിതിന്റെ കൊലപാതകം തന്നെ ഏറെ സങ്കടപ്പെടുത്തിയെങ്കിലും സാമൂദായിക ധ്രൂവീകരണത്തിനുളള മാംസമായി ആ സംഭവത്തെ അദ്ദേഹം ചെന്നായകള്‍ക്ക് വിട്ടുകൊടുത്തില്ല. അത് തെളിയിക്കുന്ന കാഴ്ച്ചയാണ് യശ്പാലിന്റെ വീട്ടുമുറ്റത്ത് ഞായറാഴ്ച്ച തെളിഞ്ഞത്.

സൂര്യന്‍ അസ്തമിക്കുന്നതിന്റെ കുറച്ചു നിമിഷങ്ങള്‍ക്കു മുമ്പ്, സെക്‌സേനയുടെ വീട്ടുമുറ്റത്ത് തെളിഞ്ഞത് പ്രബുദ്ധതയുടെ ഇത്തിരിവെട്ടമായിരുന്നു. ആ ഇടുങ്ങിയ വഴിയില്‍ നൂറുകണക്കിന് പേര്‍ ഒരുമിച്ച് നോമ്പ് തുറന്നു.

അതിനിടക്ക് അദ്ദേഹം ഒന്നു വിതുമ്പി, അതിങ്ങനെയായിരുന്നു: '' എന്റെ മകനെ ഓര്‍ക്കുമ്പോള്‍ എനിക്ക് ഒരു വിറയലാണ്. ചിലപ്പോള്‍ കരഞ്ഞുപോകും. അവന്‍ എന്റെ ഹൃദയത്തിന്റെ ഒരു കഷ്ണമായിരുന്നു. എന്റെ ഹീറോ'' യഷ്പാല്‍ പറഞ്ഞു. '' അവനെ കൊന്നത് മുസ്ലീംകളാണ്. പക്ഷെ, ഞാന്‍ ആ സമുദായത്തെ വെറുക്കുന്നില്ല.'' അദ്ദേഹം പറഞ്ഞു. നമസ്‌കാരത്തിനു ശേഷം യശ്പാലിന്റെ വീട്ടിലേക്ക് നോമ്പ് തുറക്കാന്‍ എത്തിയത് നിരവധി പേരായിരുന്നു. യഷ്പാലിന്റെ കുടുംബം വിരിച്ച പരവതാനിയില്‍ മുസ്ലിംകള്‍ ഇരുന്നു. ആചാര മര്യാദകള്‍ അനുസരിച്ച് അവര്‍ നോമ്പ് തുറന്നു.

ദുരഭിമാനത്തെ അകറ്റിനിര്‍ത്തി പകയുടെ അന്ധതെ കഴുകി കളയുന്ന ആ കാഴ്ച്ച സൂര്യന്‍ പൂര്‍ണ്ണമായും മാഞ്ഞുപോവുന്ന ത്രിസന്ധിയില്‍ അണയാത്ത വെളിച്ചമായി.

കടപ്പാട്: അല്‍ ജസീറ ടിവി, ഇന്ത്യ ബ്യുറോ

Story by
Read More >>