ചെറുപ്പം മുതല്‍ സഹോദരന്മാര്‍ ലൈംഗീക ചുഷണത്തിന് വിധേയനാക്കി; ഐഐടി വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു

Published On: 14 April 2018 6:15 AM GMT
ചെറുപ്പം മുതല്‍ സഹോദരന്മാര്‍ ലൈംഗീക ചുഷണത്തിന് വിധേയനാക്കി; ഐഐടി വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു

ന്യൂഡല്‍ഹി: ഡല്‍ഹി ഐഐടി ക്യാമ്പസിലെ വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍. വെള്ളിയാഴ്ച രാവിലെയോടെയാണ് 21 കാരനായ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തത്. കുട്ടിക്കാലത്ത് താന്‍ ലൈംഗീക ചൂഷണത്തിനിരയായിട്ടുണ്ടെന്നും ആ ഓര്‍മ്മകള്‍ തന്നെ അലട്ടുന്നതിനാല്‍ മരിക്കുകയാണെന്നും കുറിപ്പെഴുതി വച്ച ശേഷമാണ് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തത്.

ഇത്തരം ബാലപീഡകര്‍ക്ക് തക്കതായ ശിക്ഷ നല്‍കണമെന്ന് കത്തിലുള്ളതായി പോലീസ് പറഞ്ഞു. വിദ്യാര്‍ത്ഥി രണ്ട് ദിവസം മുമ്പും ആത്മഹത്യാ ശ്രമം നടത്തിയിരുന്നതായി പോലീസ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. ഡല്‍ഹി ഐഐടിയിലെ ആദ്യവര്‍ഷ വിദ്യാര്‍ത്ഥിയാണ് മരിച്ചതെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ മിലിന്ദ് മഹാദേവ് ദുംബേരെ പറഞ്ഞു.

താനെങ്ങനെയൊക്കെ ചൂഷണം ചെയ്യപ്പെട്ടിട്ടുണ്ടെന്നും വളര്‍ന്നിട്ടും ആ ഓര്‍മ്മകള്‍ തന്നെ വിട്ട് പോയിട്ടില്ലെന്നും വിദ്യാര്‍ത്ഥി കത്തില്‍ വ്യക്തമാക്കുന്നുണ്ട്. ചെറുപ്പം മുതല്‍ക്കേ ജ്യേഷ്ഠന്മാര്‍ ലൈംഗീകമായി ചൂഷണം ചെയ്യാന്‍ ആരംഭിച്ചിരുന്നുവെന്നും ഡല്‍ഹിയിലേക്ക് മാറുന്നത് വരെ അത് തുടര്‍ന്നിരുന്നെന്നും കത്തില്‍ വിദ്യാര്‍ത്ഥി പറയുന്നുണ്ട്. വിഷാദരോഗത്തിന് അടിമയായ വിദ്യാര്‍ത്ഥി ഡല്‍ഹിയില്‍ വന്നതിന് ശേഷവും കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നെന്ന് പോലീസ് പറഞ്ഞു. കത്തിലെ കൂടുതല്‍ വിവരങ്ങള്‍ പോലീസ് വെളിപ്പെടുത്തിയിട്ടില്ല.

Top Stories
Share it
Top