കുട്ടികടത്തുകാരായ നരഭോജികളെന്ന് ധരിച്ച് ആക്രമണം; രണ്ട് പേര്‍ക്ക് പരിക്ക്‌

ഇംഫാല്‍: നരഭോജികളെന്നും കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരെന്നും ആരോപിച്ച് ഇംഫാലിലെ വ്യത്യസ്ത ​ഗ്രാമങ്ങളിലുണ്ടായ ആക്രമണങ്ങളിൽ രണ്ട് യുവാക്കൾക്ക്...

കുട്ടികടത്തുകാരായ നരഭോജികളെന്ന് ധരിച്ച് ആക്രമണം; രണ്ട് പേര്‍ക്ക് പരിക്ക്‌

ഇംഫാല്‍: നരഭോജികളെന്നും കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരെന്നും ആരോപിച്ച് ഇംഫാലിലെ വ്യത്യസ്ത ​ഗ്രാമങ്ങളിലുണ്ടായ ആക്രമണങ്ങളിൽ രണ്ട് യുവാക്കൾക്ക് പരിക്കേറ്റു.

ഇംഫാലില്‍ നിന്ന് 45 കിലോമീറ്റര്‍ അകലെയുള്ള ഇക്കായിജോജിങ് ഗ്രാമത്തിലും ചാംമ്പായി ഗ്രാമത്തിലുമാണ് സംഭവം. നരഭോജികളുടെ സാന്നിധ്യം ഈ പ്രദേശത്തുണ്ടെന്ന വ്യാജപ്രചരണങ്ങളെത്തുടര്‍ന്നായിരുന്നു പ്രദേശവാസികളുടെ ആക്രമണം. പരിക്കേറ്റ രണ്ടു പേരും ആശുപത്രിയിൽ ചികിത്സയിലാണ്. പോലീസെത്തിയാണ് ഇരുവരേയും ആശുപത്രിയിലെത്തിച്ചത്.

ഇരുവരുടെയും മാനസികനില തകരാറിലാണെന്നാണ് പോലീസ് ഭാഷ്യം. പെരുമാറ്റത്തിലെ അസ്വാഭാവികത മൂലമാകാം ഗ്രാമീണര്‍ ഇവരെ തെറ്റിദ്ധരിച്ചതെന്നും പോലീസ് പറഞ്ഞു. സംഭവങ്ങളില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. യുവാക്കളെ ആക്രമിച്ചവരെ കണ്ടെത്താനാകുമെന്നാണ് പോലീസിന്റെ പ്രതീക്ഷ. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന നരഭോജികളെക്കുറിച്ചുള്ള കഥകള്‍ ദിവസങ്ങളായി മണിപ്പൂരില്‍ പ്രചരിക്കുന്നുണ്ടായിരുന്നു.

Story by
Read More >>