ഇംപീച്ച്‌മെന്റ് തള്ളിയതിനു പിന്നിലെ കാരണങ്ങള്‍

ന്യൂഡല്‍ഹി: പ്രതിപക്ഷപാര്‍ട്ടികള്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ നീക്കാനായി നടത്തിയ ഇംപീച്ച്‌മെന്റ് തള്ളാനിടയാക്കിയ കാരണങ്ങള്‍ വെങ്കയ്യ നായ്ഡു...

ഇംപീച്ച്‌മെന്റ് തള്ളിയതിനു പിന്നിലെ കാരണങ്ങള്‍

ന്യൂഡല്‍ഹി: പ്രതിപക്ഷപാര്‍ട്ടികള്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ നീക്കാനായി നടത്തിയ ഇംപീച്ച്‌മെന്റ് തള്ളാനിടയാക്കിയ കാരണങ്ങള്‍ വെങ്കയ്യ നായ്ഡു
വ്യക്തമാക്കുന്നുണ്ട്. ചീഫ് ജസ്റ്റിസിനെതിരായി സമര്‍പ്പിച്ച ഇംപീച്ച്‌മെന്റ് നോട്ടീസില്‍ ഉപരാഷ്ട്രപതി വിദഗ്ദ നിയമോപദേശം നേടിയ ശേഷമാണ് തള്ളാനുള്ള തീരുമാനമെടുത്തതെന്ന് കേന്ദ്രങ്ങള്‍ പറയുന്നു.ജനാധിപത്യത്തെ താങ്ങി നിര്‍ത്തുന്ന വിവിധ ഘടകങ്ങളിലൊന്നും നശിക്കാന്‍ നമ്മുടെ വാക്കോ പ്രവര്‍ത്തിയോ ചിന്തയോ കാരണമാകരുതെന്ന് പത്ത് പേജുള്ള തന്റെ ഉത്തരവില്‍ നായ്‌ഡു വ്യക്തമാക്കുന്നുണ്ട്. പാര്‍ലിമെന്റ് മെമ്പര്‍മാര്‍ നല്‍കിയ നോട്ടിസ് ചില അനുമാനങ്ങളിലോ സംശങ്ങളിലോ നിന്ന്‌ ഉണ്ടായതാണ്. പക്ഷെ അനുമാനങ്ങള്‍ക്കപ്പുറത്ത് വ്യക്തമായ തെളിവുകളോന്നും അതില്‍ ഇല്ല. ഭരണഘടന പരിപൂര്‍ണ സ്വാതന്ത്ര്യം നല്‍കുന്ന ജുഡീഷറിയുടെ പ്രാധാന്യം നശിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പ്രാധന ആരോപണങ്ങളിലൊന്ന്.പക്ഷെ ഇത് അംഗീകരിക്കുന്നതിന് നിയമപരമായി സാധ്യതയില്ലെന്ന് അദ്ദേഹം പറയുന്നു. ഇത്തരം നീക്കങ്ങളിലുടെ വ്യവസ്ഥയുടെ അടിത്തറ നശിപ്പിക്കുന്നത് കോടതി നടപടികളോടുള്ള വിശ്വാസം ഇല്ലാതാക്കുന്നതിന് കാരണമാകുമെന്നും അദ്ദേഹം സൂചിപ്പിക്കുന്നു.പരാതിയില്‍ സൂചിപ്പിക്കുന്നത് പ്രസാദ് വിദ്യഭ്യാസ ട്രസ്റ്റ് കേസില്‍ ഗൂഢാലോചനയില്‍ ചിഫ് ജസ്റ്റിസും ഭാഗമായിരുന്നു എന്നാണ്. പക്ഷെ ഇത് സ്ഥാപിക്കുന്നതിനാവശ്യമായ തെളിവുകളോന്നും തനിക്ക് മുമ്പാകെ ഹജരാക്കിയില്ലെന്ന് അദ്ദേഹം പറയുന്നു. തെളിവുകളുടെ അഭാവം നിയമത്തെ ദുര്‍വിനിയോഗം ചെയ്തതാണോയെന്ന സംശയം ഉണ്ടാക്കുന്നു. സൂക്ഷമ പരിശോദനയിലുടെയാണ് ഇംപീച്ച്മെന്റിന്റെ സാധ്യത തള്ളിക്കളയാം എന്ന നിഗമനത്തിലെത്തിയതെന്ന് അദ്ദേഹം ഉത്തരവില്‍ വ്യക്തമാക്കുന്നു.

Story by
Read More >>