മദ്ധ്യപ്രദേശിലെ ക്ഷേത്രങ്ങളുടെ പുരുദ്ധാരണം; ചോദ്യങ്ങള്‍ക്ക് അല്പം നിലവാരമാവാമെന്ന് സ്പീക്കര്‍ ഓം ബിര്‍ള

ഒരു മെമ്പർക്ക് പ്രദേശിക ക്ഷേത്രത്തിൽ ടാപ് വേണമെങ്കിൽ അത് കേന്ദ്ര സർക്കാരിന് ചെയ്യനാവില്ലെന്നും ബിർള പറഞ്ഞു

മദ്ധ്യപ്രദേശിലെ ക്ഷേത്രങ്ങളുടെ പുരുദ്ധാരണം;    ചോദ്യങ്ങള്‍ക്ക് അല്പം നിലവാരമാവാമെന്ന് സ്പീക്കര്‍ ഓം ബിര്‍ള

ന്യൂഡൽഹി: അംഗങ്ങളോട് നിവാരമുള്ള ചോദ്യങ്ങൾ ഉന്നയിക്കണമെന്ന് ആവശ്യപ്പെട്ട് ലോക്‌സഭാ സ്പീക്കർ ഓം ബിർള.ലോക്‌സഭയിൽ ചോദ്യോത്തര വേളക്കിടെ മദ്ധ്യപ്രദേശിലെ ക്ഷേത്രത്തിലേക്കുള്ള റോഡിന്റെ പുനർ നിർമ്മാണം സംബന്ധിച്ചകാര്യങ്ങൾ ഉന്നയിച്ച ബിജെപി അംഗം ഗുമൻ സിങ് ദാമോറിനോടാണ് സ്പീക്കർ ചോദ്യങ്ങൾ അല്പം നിലവാരമുള്ളതാവാമെന്ന് പറഞ്ഞത്.

ക്ഷേത്രങ്ങളിലെ പുനരുദ്ധാരണം സംബന്ധിച്ച് ഗുമൻ സിങ് ദാമോദര്‍ സാംസ്‌കാരിക മന്ത്രി പ്രഹ്ലാദ് സിങ് പട്ടേലിനോട് ചോദ്യങ്ങള്‍ ചോദിച്ചു. അതിന് മന്ത്രി മറുപടിയും നല്‍കി. പിന്നീട് മദ്ധ്യപ്രദേശിലെ ഉൾഗ്രാമത്തിലേക്കുള്ള ക്ഷേത്രത്തിന്റെ പുനരുദ്ധാരണവും റോഡ് നിർമ്മാണവുമായും ബന്ധപ്പെട്ട് ദാമോദർ നിരവധി ചോദ്യങ്ങൾ ആവർത്തിച്ചു ചോദിച്ചു.

ഇതു കേട്ട സ്പീക്കർ ചോദ്യങ്ങൾക്ക് അല്പം നിലവാരമാവാമെന്നും ഒരു മെമ്പർക്ക് പ്രദേശിക ക്ഷേത്രത്തിൽ ടാപ് വേണമെങ്കിൽ അത് കേന്ദ്ര സർക്കാരിന് ചെയ്യാനാവില്ലെന്നും പറഞ്ഞു.

Read More >>