ലഡാക്കിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് ധോണി

ലഡാക്ക്: ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണി സ്വാതന്ത്ര്യ ദിനം ആഘോഷിച്ചത് ലഡാക്കിൽ. ലഫ്റ്റനന്‍റ് പദവിയുള്ള ധോണി 106 ടി.എ...

ലഡാക്കിൽ  സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് ധോണി

ലഡാക്ക്: ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണി സ്വാതന്ത്ര്യ ദിനം ആഘോഷിച്ചത് ലഡാക്കിൽ. ലഫ്റ്റനന്‍റ് പദവിയുള്ള ധോണി 106 ടി.എ ബറ്റാലിയനൊപ്പമാണ് ലഡാക്കിൽ സ്വാതന്ത്ര്യദിന പരിപാടിയിൽ പങ്കെടുത്തത്.

രാജ്യത്തിന്റെ 73ാമത് സ്വാതന്ത്ര്യ ദിനാഘോഷത്തിൽ സൈനികരുമായി സംവദിക്കുന്ന ധോണിയുടെ ചിത്രങ്ങൾ സാമൂഹ്യമാദ്ധ്യമങ്ങളിൽ വൈറലായി.പരിപാടിയിൽ പങ്കെടുക്കുന്നതിനായി ബുധനാഴ്ചയാണ് അദ്ദേഹം ലഡാക്കിൽ എത്തിയത്. ആർമി ജനറൽ ആശുപത്രി സന്ദർശിച്ച അദ്ദേഹം രോഗികളുമായി സംവദിക്കുകയും ചെയ്തു.

ലോകകപ്പിനു ശേഷം ഇന്ത്യൻ സേനയ്ക്കൊപ്പം സമയം ചെലവഴിക്കണമെന്ന ആഗ്രഹം ധോണി അറിയിച്ചിരുന്നു.ഇത് ഇന്ത്യൻ സേന അംഗീകരിച്ചതോടെ ഒരുമാസം സേനയ്ക്കൊപ്പം പരിശീലനത്തിന് സേന വിഭാഗം അനുമതി നൽകിയിരുന്നു. ഇതു പ്രകാരം കശ്മിർ താഴ്‌വരയിൽ നിരീക്ഷണം, കാവൽ, പോസ്റ്റ് ഡ്യൂട്ടി എന്നിവയിൽ ധോണി പങ്കെടുത്തിരുന്നു.

2011ലാണ് ധോണിയ്ക്ക് ലഫ്റ്റനന്റ് പദവി ലഭിച്ചത്.പലതവണയായി ഇന്ത്യൻ സേനയ്ക്കൊപ്പം പരിശീലനം നടത്തിയിട്ടുണ്ട്. കുറച്ചു വർഷങ്ങൾക്കു മുമ്പ് ധോണി ആഗ്രയിലെ പാര റെജിമെന്റ് ക്യാമ്പിൽ പാരാ ജമ്പ് പരിശീലനം നേടിയിരുന്നു. ക്യാമ്പിലെ പരീശീലനത്തിനു ശേഷം പാരാ ജമ്പ് പരിശീലിച്ച ആദ്യ കായികതാരമായി ധോണി. ഏകദേശം 15,000 അടിയുള്ള അഞ്ചു ജമ്പുകളാണ് അദ്ദേഹം ചാടിയത്.

Read More >>