ചൈനീസ് അതിര്‍ത്തിയില്‍ ഇന്ത്യ 96 ഔട്ട്‌പോസ്റ്റുകള്‍ നിര്‍മിക്കുന്നു

ന്യൂഡല്‍ഹി: ചൈനീസ് അതിര്‍ത്തിയില്‍ ഇന്ത്യ ഐടിബിപിയുടെ 96 ഔട്ട്‌പോസ്റ്റുകള്‍ കൂടി നിര്‍മിക്കും. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങുമായി പ്രധാനമന്ത്രി...

ചൈനീസ് അതിര്‍ത്തിയില്‍ ഇന്ത്യ 96 ഔട്ട്‌പോസ്റ്റുകള്‍ നിര്‍മിക്കുന്നു

ന്യൂഡല്‍ഹി: ചൈനീസ് അതിര്‍ത്തിയില്‍ ഇന്ത്യ ഐടിബിപിയുടെ 96 ഔട്ട്‌പോസ്റ്റുകള്‍ കൂടി നിര്‍മിക്കും. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ചര്‍ച്ച തുടരുന്നതിനിടെയാണ് ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസിന് കൂടുതല്‍ ഔട്ട്‌പോസ്്റ്റുകള്‍ നിര്‍മിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുക്കുന്നത്.

പുതിയ ഔട്ട്‌പോസ്റ്റുകളുടെ നിര്‍മാണം അതിര്‍ത്തിയില്‍ ചൈനയുടെ കടന്നുകയറ്റം ചെറുക്കാന്‍ ഇന്ത്യന്‍ സൈന്യത്തിന് കൂടുതല്‍ സഹായകമാവും. 96 ഔട്ട്‌പോസ്റ്റുകള്‍ കൂടെ വന്നാല്‍ ഇന്തോ-ചൈനീസ് അതിര്‍ത്തിയില്‍ ഐടിബിപിയുടെ ഔട്ട്‌പോസ്റ്റുകളുടെ എണ്ണം 272 ആകും.

Story by
Read More >>