യുദ്ധസ്മരണാര്‍ത്ഥം ഇന്ത്യന്‍ ടാങ്കുകള്‍ ബംഗ്ലാദേശിലേക്ക്

ന്യൂഡല്‍ഹി: 1971 ലെ വിമോചന യുദ്ധത്തിന്റെ സ്മരണാര്‍ത്ഥം ഇന്ത്യ ബംഗ്ലാദേശിന് യുദ്ധോപകരണങ്ങള്‍ കൈമാറും. കഴിഞ്ഞ വര്‍ഷത്തെ ബംഗ്ലാദേശ് സന്ദര്‍ശനത്തിനിടെ...

യുദ്ധസ്മരണാര്‍ത്ഥം ഇന്ത്യന്‍ ടാങ്കുകള്‍ ബംഗ്ലാദേശിലേക്ക്

ന്യൂഡല്‍ഹി: 1971 ലെ വിമോചന യുദ്ധത്തിന്റെ സ്മരണാര്‍ത്ഥം ഇന്ത്യ ബംഗ്ലാദേശിന് യുദ്ധോപകരണങ്ങള്‍ കൈമാറും. കഴിഞ്ഞ വര്‍ഷത്തെ ബംഗ്ലാദേശ് സന്ദര്‍ശനത്തിനിടെ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് നല്‍കിയ വാഗ്ദാനമായിരുന്നു ഇത്. യുദ്ധോപകരണങ്ങള്‍ ബംഗ്ലാദേശ് സൈനിക മ്യൂസിയത്തില്‍ സൂക്ഷിക്കും.

യുദ്ധത്തില്‍ ഉപയോഗിച്ചിരുന്ന ഒരു മി-4 ഹെലിക്കോപ്റ്ററും രണ്ട് പിടി-76 ടാങ്കുമാണ് ബംഗ്ലാദേശിന് നല്‍കുന്നത്. ഇതു കൂടാതെ 25 പിസ്റ്റളുകളും ചരിത്രപരമായ ഫോട്ടോഗ്രാഫുകളും ശബ്ദ സന്ദേശങ്ങളും മാപ്പുകളും ബംഗ്ലാദേശിന് നല്‍കും. യുദ്ധകാലത്ത് നദികള്‍ കടക്കാനും വെള്ളമുള്ള പ്രദേശങ്ങളിലൂടെയുമുള്ള സഞ്ചാരത്തിനും ഉപയോഗിച്ചിരുന്നതാണ് പിടി-76 ടാങ്കുകള്‍. ഇതിനു മുമ്പേ ഇന്ത്യന്‍ നേവി യുദ്ധകപ്പലുകളുടെ മോഡലുകളും ഫോട്ടോഗ്രാഫുകളും ബംഗ്ലാദേശിന് കൈമാറിയിരുന്നു.

Story by
Read More >>