ഇന്ത്യയും പാക്കിസ്ഥാനും ചൈനയും സംയുക്ത സൈനിക പരിശീലനത്തിന്

Published On: 29 April 2018 1:15 PM GMT
ഇന്ത്യയും പാക്കിസ്ഥാനും ചൈനയും സംയുക്ത സൈനിക പരിശീലനത്തിന്

ന്യൂഡല്‍ഹി: ഭീകരയ്‌ക്കെതിരെയുള്ള സംയുക്ത സൈനിക പരിശീലനത്തില്‍ ഇന്ത്യയും പാക്കിസ്ഥാനും കൈകോര്‍ക്കുന്നു. സെപ്തംബറില്‍ റഷ്യയില്‍ നടക്കുന്ന വിവിധ രാഷ്ട്രങ്ങളുടെ സംയുക്ത സൈനിക പരിശീലനത്തിലാണ് ഇന്ത്യയും പാക്കിസ്ഥാനും പങ്കെടുക്കുന്നത്. പരിശീലനത്തില്‍ ചൈനയും പങ്കെടുക്കുമെന്നാണ് വിവരം.

ഷാങ്ഹായ് കോഓപ്പറേറ്റീവ് ഓര്‍ഗനൈസേഷന്റെ (എസ്.സി.ഓ) കീഴിലാണ് പരിശീലനം നടക്കുന്നത്. നാറ്റോ സഖ്യത്തിന് പകരമായി ചൈനയുടെ സംവിധാനമായാണ് ഇതിനെ വിലയിരുത്തുന്നത്. എസ്.സി.ഓ രാജ്യങ്ങളില്‍ പരിശീലനത്തില്‍ പങ്കെടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു. പരിശീലനത്തില്‍ ഇന്ത്യ പങ്കെടുക്കുമെന്ന കാര്യത്തില്‍ പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്‍ ഉറപ്പു നല്‍കിയതായും എസ്.സി.ഒ അധികൃതര്‍ പറഞ്ഞു.

സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും ആദ്യത്തെ സംയുക്ത സൈനിക പരിശീലനമായിരിക്കുമെന്ന് എസ്.സി.ഒ അധികൃതര്‍ പറഞ്ഞു. ഐക്യരാഷ്ട്ര സഭയുടെ സമാധാന സേനയില്‍ മാത്രമാണ് ഇതുവരെ ഇരു സൈന്യവും ഒന്നിച്ച് പ്രവര്‍ത്തിച്ചത്.

2001 ല്‍ റഷ്യ, ചൈന, കസാഖിസ്ഥാന്‍, തജിക്കിസ്ഥാന്‍, കിര്‍ഗിസ് റിപ്ലബിക്ക് എന്നീ രാജ്യങ്ങളുടെ നേതൃത്വത്തിലാണ് ഷാങ്ഹായ് കോഓപ്പറേറ്റീവ് ഓര്‍ഗനൈസേഷന്‍ സ്ഥാപിക്കുന്നത്.

Top Stories
Share it
Top