യു എസ് സമ്മര്‍ദ്ദത്തിന്റെ ചൂടില്‍  ഇന്ത്യ - ഇറാന്‍ ഇന്ധനബന്ധം  ഉലയുന്നു

ന്യൂഡല്‍ഹി: യു.എസില്‍ നിന്നുള്ള സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ നിര്‍ത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. ഇത്...

യു എസ് സമ്മര്‍ദ്ദത്തിന്റെ ചൂടില്‍  ഇന്ത്യ - ഇറാന്‍ ഇന്ധനബന്ധം  ഉലയുന്നു

ന്യൂഡല്‍ഹി: യു.എസില്‍ നിന്നുള്ള സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ നിര്‍ത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച് കേന്ദ്ര പെട്രോളിയം മന്ത്രാലയം ചര്‍ച്ചകള്‍ നടത്തിയതായി വ്യവസായ മേഖലയില്‍ നിന്നുള്ളവരെ ഉദ്ദരിച്ച് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വ്യാപാര ഉപരോധം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി നിര്‍ത്താന്‍ യു.എസ് എല്ലാ രാജ്യങ്ങളോടും ആവശ്യപ്പെട്ടിരുന്നു.

അമേരിക്കന്‍ ഉപരോധത്തോട് അനുകൂലമായി പ്രതികരിക്കണ്ടെന്നാണ് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന്റെ നിലപാട്. അതേസമയം യു.എസ് സമ്മര്‍ദ്ദനത്തിന് വഴങ്ങി നിരോധനം ഏര്‍പ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ട്. ഇതിനായി കേന്ദ്ര പെട്രോളിയം മന്ത്രാലയം എണ്ണ കമ്പനികളുടെ യോഗം വിളിച്ചിട്ടുണ്ട്.

മുമ്പ് ഇറാനുമേല്‍ നിരോധനം ഉണ്ടായിരുന്ന സമയത്ത് ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്തിരുന്നു. 2017 ഏപ്രലിനും 2018 ജനുവരിക്കുമിടയില്‍ 18.4 ദശലക്ഷം ടണ്‍ അസംസ്‌കൃത എണ്ണ ഇറാനില്‍ നിന്നും ഇന്ത്യ ഇറക്കുമതി ചെയിതിട്ടുണ്ട്. ഇന്ത്യയെ കൂടാതെ ചൈനയാണ് ഇറാനില്‍ നിന്നും എണ്ണ വാങ്ങുന്ന പ്രധാന രാജ്യം.

Read More >>