രാജ്യം കടുത്ത വരൾച്ചയിലേക്കെന്ന് നീതി ആയോ​ഗ് റിപ്പോർട്ട്

ന്യൂഡല്‍ഹി: ചരിത്രത്തിലെ ഏറ്റവും വലിയ ജലദൗര്‍ലഭ്യമാണ് ഇന്ത്യ നേരിടുന്നതെന്ന് നീതി ആയോഗിന്റെ റിപ്പോര്‍ട്ട്. രാജ്യത്തെ 60 കോടിയോളം ജനങ്ങള്‍ കടുത്ത...

രാജ്യം കടുത്ത വരൾച്ചയിലേക്കെന്ന് നീതി ആയോ​ഗ് റിപ്പോർട്ട്

ന്യൂഡല്‍ഹി: ചരിത്രത്തിലെ ഏറ്റവും വലിയ ജലദൗര്‍ലഭ്യമാണ് ഇന്ത്യ നേരിടുന്നതെന്ന് നീതി ആയോഗിന്റെ റിപ്പോര്‍ട്ട്. രാജ്യത്തെ 60 കോടിയോളം ജനങ്ങള്‍ കടുത്ത ജലദൗര്‍ലഭ്യം നേരിടുന്നുണ്ടെന്നും രണ്ടുലക്ഷത്തോളം ആളുകള്‍ക്ക് വർഷം തോറും കുടിവെള്ളം ലഭിക്കാത്തുമൂലം മരിക്കുന്നതായും നീതി ആയോഗിന്റെ സമഗ്ര ജല മാനേജ്‌മെന്റ് സൂചികയില്‍ പറയുന്നു.

2030 ആകുമ്പോഴേക്കും ജലത്തിൻെറ ആവശ്യകത നിലവിലുള്ളതിനേക്കാള്‍ രണ്ടിരട്ടിയോളം വര്‍ധിക്കുമെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. ജലദൗര്‍ലഭ്യം മനുഷ്യനെ എത്രത്തോളം ബാധിക്കുന്നുവെന്നതിന്റെ കണക്ക് മാത്രമാണ് റിപ്പോർട്ടിലുള്ളത്. മറ്റ് സസ്യ-ജന്തുജാലങ്ങള്‍ക്ക് ഇതുമുലമുണ്ടാകുന്ന ദുരിതങ്ങള്‍ റിപ്പോര്‍ട്ടില്‍ കണക്കാക്കിയിട്ടില്ല.

2016-17- കാലത്ത് ജലാശയങ്ങളുടെ സംരക്ഷണം, നവീകരണം, പങ്കാളിത്ത ജലസേചനം, കൃഷിയിടങ്ങളിലെ സുസ്ഥിര ജല വിനിയോഗം, ഗ്രാമ നഗരങ്ങളിലെ കുടിവെള്ള ലഭ്യത, തുടങ്ങിയവയയുടെ അടിസ്ഥാനത്തൽ തയ്യാറാക്കിയ ജല മാനേജ്‌മെന്റ് പട്ടിക തയ്യാറാക്കിയിട്ടുള്ളത് പട്ടികയിൽ ആദ്യ സ്ഥാനം ​ഗുജറാത്തിനാണുള്ളത്. മധ്യപ്രദേശ്, ആന്ധ്രപ്രദേശ്, കര്‍ണാട, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങള്‍ക്ക് പിറകിലായി 12-ാം സ്ഥാനത്താണ് കേരളം.

രാജ്യത്തെ ശുദ്ധജല സ്രോതസ്സുകളില്‍ 70 ശതമാനത്തോളവും മലിനമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ശുദ്ധജലത്തിന്റെ നിലവാരം കണക്കാക്കി തയ്യാറാക്കിയിട്ടുള്ള 122 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയ്ക്ക് 120-ാം സ്ഥാനമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

2020 ഓടുകൂടി രാജ്യത്തെ പ്രധാനപ്പെട്ട 21 നഗരങ്ങളില്‍ കടുത്ത ജലക്ഷാമം അനുഭവപ്പെടുമെന്നും ഏകദേശം 1 കോടിയിലധികം ആളുകളെ ഇത് ബാധിക്കുമെന്നും കേന്ദ്ര ജലവിഭവ വകുപ്പ് മന്ത്രി നിധിന്‍ ഗഡ്കരി പറഞ്ഞു.

Story by
Read More >>