പെയ്ഡ് ഹിന്ദുത്വപ്രചാരണം: കോബ്രപോസ്റ്റിന്റെ ആരോപണം തളളി രണ്ട് മാധ്യമങ്ങള്‍

വെബ്ഡസ്‌ക്: പണം വാങ്ങി ഹിന്ദുത്വ പ്രചാരണം നടത്താന്‍ മാധ്യമസ്ഥാപനങ്ങള്‍ തയ്യാറാണെന്ന കോബ്രപോസ്റ്റിന്റെ വെളിപ്പെടുത്തല്‍ നിഷേധിച്ച് ഇന്ത്യ ടുഡെ, ദി...

പെയ്ഡ് ഹിന്ദുത്വപ്രചാരണം: കോബ്രപോസ്റ്റിന്റെ ആരോപണം തളളി രണ്ട് മാധ്യമങ്ങള്‍

വെബ്ഡസ്‌ക്: പണം വാങ്ങി ഹിന്ദുത്വ പ്രചാരണം നടത്താന്‍ മാധ്യമസ്ഥാപനങ്ങള്‍ തയ്യാറാണെന്ന കോബ്രപോസ്റ്റിന്റെ വെളിപ്പെടുത്തല്‍ നിഷേധിച്ച് ഇന്ത്യ ടുഡെ, ദി ന്യൂ ഇന്ത്യന്‍ എക്‌സപ്രസ് എന്നി മാധ്യമങ്ങള്‍ രംഗത്തെത്തി. ബിജെപിക്കുവേണ്ടി ഹിന്ദുത്വ പ്രചാരണം നടത്തി 2019 ലെ തെരഞ്ഞെടുപ്പില്‍ വിജയം ഉറപ്പുവരുത്താന്‍ തയ്യാറാണെന്ന് മാധ്യമ ഉടമങ്ങള്‍ സമ്മതിക്കുന്ന വീഡിയോ, ഓപ്പറേഷന്‍ 136- എന്ന പേരില്‍ കോബ്രപോസ്റ്റ് വെളിപ്പെടുത്തിയിരുന്നു. 275 കോടി രൂപ ഇന്ത്യ ടുഡെ ചോദിച്ചുവെന്നാണ് വെളിപ്പെടുത്തല്‍.

കമ്പനിയുടെ കഴിഞ്ഞ വര്‍ഷത്ത മൊത്തം ആസ്തിയുടെ 50 ശതമാനം വരും ഈ തുക. സര്‍ക്കാറിനുവേണ്ടി സമ്മതം നിര്‍മ്മിക്കുന്നതില്‍ ഇന്ത്യ ടുഡെ ഗ്രൂപ്പിന് താല്‍പ്പര്യമുണ്ടെന്ന് മാനേജ്‌മെന്റ് ഓപ്പറേഷനില്‍ വെളിപ്പെടുത്തി. എന്നാല്‍ ആരോപണം ശരിയല്ലെന്നും കോബ്ര പോസ്റ്റിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നാണ് ഇന്ത്യ ടുഡെയുടെ പ്രതികരണം. അതെസമയം, കോബ്രപോസ്റ്റ് പുറത്ത് വിട്ട വീഡിയോ ശരിയാണ്. പക്ഷെ, അത് എഡിറ്റോറിയലിന്റെ അംഗീകാരമല്ല. മാര്‍ക്കറ്റിങ് ക്യാമ്പയിന് വേണ്ടി പരസ്യവിഭാഗമാണ് അക്കാര്യം അംഗീകരിച്ചതെന്നാണ് ദി ന്യൂ ഇന്ത്യന്‍ എക്‌സപ്രസ് ദിനപത്രം വൈസ് പ്രസിഡണ്ട് വിശദീകരിച്ചതായി ദി പ്രിന്റ് റിപ്പോര്‍ട്ട് ചെയ്തു.

Story by
Read More >>