സേനകളെ ഏകോപിപ്പിക്കാൻ ഇനി പ്രതിരോധ മേധാവി; പുതിയ പ്രഖ്യാപനവുമായി മോദി

ഇത് പ്രാബല്യത്തിലാകുന്നതോടെ ഫലത്തിൽ മൂന്നു സേനാ വിഭാഗങ്ങൾക്കും കൂടി ഒരു പൊതുതലവൻ ഇനി രാജ്യത്തുണ്ടാകും

സേനകളെ ഏകോപിപ്പിക്കാൻ ഇനി പ്രതിരോധ മേധാവി; പുതിയ പ്രഖ്യാപനവുമായി മോദി

ന്യൂഡൽഹി: സേനകൾ തമ്മിലുള്ള ഏകോപനം കൂടുതൽ മെച്ചപ്പെടുത്താൻ പുതിയ തസ്തിക പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മൂന്ന് സേനകളുടെ ഏകോപനത്തിന് പ്രതിരോധ മേധാവിയെ(ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ്-സി ഡി എസ്) നിയമിക്കുമെന്ന് മോദി സ്വാതന്ത്ര്യദിന സന്ദേശത്തിനിടെ പ്രഖ്യാപിച്ചു.

സുരക്ഷാസേനകൾ നമ്മുടെ അഭിമാനമാണ്. സേനകൾ തമ്മിലുള്ള ഏകോപനം കൂടുതൽ മെച്ചപ്പെടുത്താൻ, ഞാൻ ഇന്നൊരു പ്രധാന തീരുമാനം പ്രഖ്യാപിക്കുകയാണ്. ഇന്ത്യക്ക് ഇനിമുതൽ ചീഫ് ഓഫ് ഡിഫൻസ് ഉണ്ടാകും.ഇത് സേനകളെ കൂടുതൽ ശക്തമാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. കര, വ്യോമ, നാവിക സേനാ മേധാവികൾക്ക് മുകളിലായിരിക്കും പുതിയ പ്രതിരോധ മേധാവിയുടെ പദവി എന്നാണ് സൂചന. ഇത് പ്രാബല്യത്തിലാകുന്നതോടെ ഫലത്തിൽ മൂന്നു സേനാ വിഭാഗങ്ങൾക്കും കൂടി ഒരു പൊതുതലവൻ ഇനി രാജ്യത്തുണ്ടാകും.

Story by
Read More >>