വോട്ടിന് നോട്ട്; ഇന്ത്യയില്‍ തെരഞ്ഞെടുപ്പ് കാലത്ത് പണം പോകുന്ന വഴികള്‍

Published On: 11 May 2018 11:15 AM GMT
വോട്ടിന് നോട്ട്; ഇന്ത്യയില്‍ തെരഞ്ഞെടുപ്പ് കാലത്ത് പണം പോകുന്ന വഴികള്‍

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് കാലത്ത് മണ്ഡലങ്ങളുടെ മുക്കിലും മൂലയിലും പണം ഒഴുകും എന്നത് ഇന്ത്യയില്‍ അതിശയമുള്ള കാര്യമൊന്നുമല്ല. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കര്‍ണാടകയില്‍ കഴിഞ്ഞ തിങ്കളാഴ്ച വരെ പിടികൂടിയത് അനധികൃതമായി കടത്തിയ 125 കോടി രൂപയായിരുന്നു. ബംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റും ബ്രിട്ടനിലെ കെന്റ് സര്‍വകലാശാലയും സംയുക്തമായി നടത്തിയ പഠനത്തില്‍ ഈ പണത്തിന്റെ ഒഴുക്ക് എങ്ങോട്ടാണെന്ന് വ്യക്തമാക്കുകയാണ്.

വിദ്യാഭ്യാസ ആവശ്യങ്ങള്‍, ലഹരി, കുടുംബാവശ്യങ്ങള്‍ എന്നിവയെയാണ് തെരഞ്ഞെടുപ്പ് കാലത്തെ പണം സ്വാധീനിക്കുന്നത്. ധാന്യങ്ങളുടെ ഉപയോഗത്തില്‍ 50 രൂപയുടെ വര്‍ധനവാണ് തെരഞ്ഞെടുപ്പ് കാലത്ത് നടത്തിയ സര്‍വ്വെയില്‍ കണ്ടെത്തിയത്. കൂടാതെ പ്രാദേശിക മദ്യത്തിനും വസ്ത്രങ്ങള്‍ക്കും തെരഞ്ഞെടുപ്പ് കാലത്ത് വര്‍ദ്ധനവ് ഉണ്ടെന്നാണ് പഠനത്തിലെ കണ്ടെത്തല്‍.

കെന്റ് സര്‍വ്വകലാശാലയില്‍ നിന്നുള്ള അനിര്‍ബന്‍ മിത്ര, ബംഗളൂരു ഐ.ഐ.എമ്മിലെ ഷബാന മിത്ര, അര്‍ണാബ് മുഖര്‍ജി എന്നിവരാണ് പഠനം നടത്തിയത്. ഇന്ത്യയിലെ 4120 നിയമസഭാ മണ്ഡലങ്ങളിലും ഒരേ സമയത്ത് തെരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍ വോട്ട് വാങ്ങലിനു മാത്രമായി ഇന്ത്യയില്‍ 12 ലക്ഷം കോടിയുടെ കള്ളപ്പണം ഒഴുകുമെന്നും പഠനം പറയുന്നു.

Top Stories
Share it
Top