ഇന്ത്യന്‍ മാധ്യമങ്ങളെ സര്‍ക്കാര്‍ സമ്മര്‍ദ്ദത്തിലാക്കുന്നുവെന്ന് യുഎസ്

Published On: 21 April 2018 2:00 PM GMT
ഇന്ത്യന്‍ മാധ്യമങ്ങളെ സര്‍ക്കാര്‍ സമ്മര്‍ദ്ദത്തിലാക്കുന്നുവെന്ന് യുഎസ്

വാഷിംഗ്ടണ്‍: ഇന്ത്യന്‍ മാധ്യമങ്ങളെ സര്‍ക്കാര്‍ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ടെന്നും ഭീഷണിപ്പെടുത്തുന്നുണ്ടെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ വാര്‍ഷിക മനുഷ്യാവകാശ റിപ്പോര്‍ട്ട്.

ഇന്ത്യന്‍ സര്‍ക്കാര്‍ മാധ്യമ സ്വാതന്ത്രം നല്‍കുന്നുണ്ടെങ്കിലും സര്‍ക്കാരിനെ വിമര്‍ശിക്കുന്ന മാധ്യമങ്ങളെ പലപ്പോഴും സമ്മര്‍ദത്തിലാക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇന്ത്യന്‍ ഭരണഘടന സ്വതന്ത്രമായി സംസാരിക്കാനും അഭിപ്രായം പറയാനും അവകാശം നല്‍കുന്നുണ്ട്. എന്നാല്‍ മാധ്യമ സ്വതന്ത്ര്യത്തെക്കുറിച്ച് പ്രത്യേകം പരാമര്‍ശിക്കുന്നില്ലെന്ന് റിപ്പോര്‍ട്ട് ചൂണ്ടി കാണിക്കുന്നു.

ഒട്ടുമിക്ക രാജ്യങ്ങളിലെയും മനുഷ്യാവകാശ ലംഘനം സംബന്ധിച്ച വാര്‍ഷിക റിപ്പോര്‍ട്ട് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ്‌ പുറത്തിറക്കാറുണ്ട്. മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയില്‍ മനുഷ്യാവകാശത്തിന്റെ സ്ഥിതി വളരെ മെച്ചമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Top Stories
Share it
Top