അടിച്ചു മോനെ, അബൂദാബി ബിഗ്ടിക്കറ്റ്; ഭാര്യയുടെ കൈയ്യില്‍ നിന്നും കടം വാങ്ങി എടുത്ത ടിക്കറ്റിന് 28 കോടി

ഹൈദരാബാദ്: ഭാര്യയുടെ കൈയ്യിൽ നിന്നും പണം കടം വാങ്ങുമ്പോൾ വിലാസ് റിക്കാല അറിഞ്ഞിരുന്നില്ല തനിക്കു തൊട്ടു മുന്നിൽ ഭാഗ്യം ഒളിഞ്ഞിരിപ്പുണ്ടെന്ന്; അതും 28...

അടിച്ചു  മോനെ, അബൂദാബി ബിഗ്ടിക്കറ്റ്;  ഭാര്യയുടെ കൈയ്യില്‍ നിന്നും കടം വാങ്ങി എടുത്ത ടിക്കറ്റിന് 28 കോടി

ഹൈദരാബാദ്: ഭാര്യയുടെ കൈയ്യിൽ നിന്നും പണം കടം വാങ്ങുമ്പോൾ വിലാസ് റിക്കാല അറിഞ്ഞിരുന്നില്ല തനിക്കു തൊട്ടു മുന്നിൽ ഭാഗ്യം ഒളിഞ്ഞിരിപ്പുണ്ടെന്ന്; അതും 28 കോടി!. ഹൈദരാബാദിലെ നെൽകർഷകനും മുൻപ്രവാസിയുമായ വിലാസ് റിക്കാവാല ഭാര്യയിൽനിന്ന് കടം വാങ്ങിയ പണത്തിന് ലോട്ടറി എടുത്തു. ഈ ടിക്കറ്റിന് അബൂദാബി ബിഗ്ടിക്കറ്റ് നറുക്കെടുപ്പിൽ 28 കോടി രൂപയുടെ സമ്മാനം ലഭിച്ചു. ശനിയാഴ്ച നടന്ന നറുക്കെടുപ്പിൽ വിലാസ് റിക്കാലയുടെ പേരിലെടുത്ത 223805 എന്ന നമ്പർ ടിക്കറ്റിനാണ് 15 ദശലക്ഷം ദിർഹം(ഏകദേശം 28.5 കോടിയോളം രൂപ) സമ്മാനം ലഭിച്ചത്.

ദുബായിൽ ഡ്രൈവറായി ജോലി ചെയ്തിരുന്ന വിലാസ് റിക്കാലപുതിയ തൊഴിൽ കിട്ടാത്തതിനാൽ ഒന്നരമാസം മുൻപ് നാട്ടിലേക്ക് മടങ്ങിയിരുന്നു. നാട്ടിലെത്തിയപ്പോൾ ഭാര്യയുടെ കൈയിൽനിന്ന് 20000 രൂപ കടംവാങ്ങി അബുദാബിയിലെ സുഹൃത്ത് വഴി മൂന്നു ടിക്കറ്റുകളെടുത്തു ഇതിലൊന്നിനാണ് 28 കോടി രൂപ സമ്മാനം ലഭിച്ചത്.

കഴിഞ്ഞദിവസം നടന്ന ബിഗ്ടിക്കറ്റ് നറുക്കെടുപ്പിൽ എട്ട് സമ്മാനങ്ങളിൽ പകുതിയും ഇന്ത്യക്കാർക്കാണ്. ശരത് തളിയിൽ ഉദയകൃഷ്ണൻ ( 90,000 ദിർഹം), സൗമ്യ തോമസ് ( 70,000 ദിർഹം), അലോക ഷെട്ടി ( 50,000), ഡാനിസ് ലസ്‌റാഡോ ( 20,000) എന്നിവരാണ് സമ്മാനം നേടിയ മറ്റ് ഇന്ത്യക്കാർ. നിസാമാബാദ് ജില്ലയിലെ ജക്രൻപള്ളി ഗ്രാമത്തിലാണ് റിക്കാലയുടെ താമസം. രണ്ടു മക്കളുണ്ട്.

Read More >>