രാമക്ഷേത്രം  തകര്‍ക്കാന്‍ ഇന്ത്യന്‍ മുസ്ലീംങ്ങള്‍ക്ക് സാധിക്കില്ലെന്ന് മോഹന്‍ ഭാഗവത്

Published On: 16 April 2018 10:15 AM GMT
രാമക്ഷേത്രം  തകര്‍ക്കാന്‍ ഇന്ത്യന്‍ മുസ്ലീംങ്ങള്‍ക്ക് സാധിക്കില്ലെന്ന് മോഹന്‍ ഭാഗവത്

മുംബൈ: രാമക്ഷേത്രത്തിന്റെ പുനരുദ്ധാരണം രാജ്യത്തിന്റെ ഉത്തരവാദിത്തമാണെന്നും എന്ത് വിലകൊടുത്തും അയോദ്ധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുമെന്നും ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവത്. രാമക്ഷേത്രം അയോദ്ധ്യയില്‍ പുനര്‍നിര്‍മിച്ചിട്ടില്ലെങ്കില്‍ ഹിന്ദുക്കളുടെ സംസ്‌കാരത്തിന്റെ വേരുകള്‍ ഇല്ലാതാകുമെന്നും അദ്ദേഹം പറഞ്ഞു. പാലഗര്‍ ജില്ലയിലെ ദഹാനുവില്‍ വിരാട് ഹിന്ദു സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഭാഗവത്.

ക്ഷേത്രങ്ങള്‍ ഭാരതത്തിന്റെ വ്യക്തിത്വത്തിന്റെ ചിഹ്നങ്ങളാണ്. ഇത് ഇല്ലാതാക്കാന്‍ വേണ്ടിയാണ് പുറത്തുനിന്നെത്തിയവര്‍ ക്ഷേത്രങ്ങള്‍ തകര്‍ത്തത്. അവിടെ ക്ഷേത്രം നിര്‍മിക്കപ്പെടുമെന്നതിന് യാതൊരു സംശയവുമില്ല. ഇന്ത്യയിലെ മുസ്ലീംകളല്ല രാമക്ഷേത്രം തകര്‍ത്തതെന്നും ഇന്ത്യയിലുള്ളവര്‍ക്ക് ഇതിന് സാധിക്കുകയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള രാമജന്മഭൂമി- ബാബറി മസ്ജിദ് തര്‍ക്കത്തിലെ അവസാന ഹര്‍ജികളില്‍ സുപ്രീംകോടതിയില്‍ അന്തിമ വിചാരണ നടന്നുകൊണ്ടിരിക്കെയാണ് ആര്‍.എസ്.എസ് തലവന്റെ പ്രസ്താവന.

അയോദ്ധ്യയിലെ തര്‍ക്ക ഭൂമി മൂന്ന് കൂട്ടര്‍ക്കും തുല്യമായി വിഭജിച്ച് നല്‍കിയ 2010ലെ അലഹബാദ് ഹൈക്കോടതിയുടെ വിധിക്കെതിരെ നല്‍കിയ 13 അപ്പീലുകളാണ് സുപ്രീകോടതി പരിശോധിക്കുന്നത്.

Top Stories
Share it
Top