വിവാഹമോചനം തേടി ഇന്ദ്രാണി മുഖര്‍ജി

Published On: 27 April 2018 6:00 AM GMT
വിവാഹമോചനം തേടി ഇന്ദ്രാണി മുഖര്‍ജി

ന്യൂഡല്‍ഹി: ഷീന ബോറാ വധക്കേസില്‍ പ്രതിയായ ഇന്ദ്രാണി മുഖര്‍ജി ഭര്‍ത്താവും കേസിലെ കൂട്ടു പ്രതിയുമായ പീറ്റര്‍ മുഖര്‍ജിക്ക് വിവാഹമോചന നോട്ടിസ് നല്‍കി. രണ്ടു പേജ് അടങ്ങുന്ന നോട്ടിസ് സ്പീഡ് പോസ്റ്റ് വഴി പീറ്റര്‍ മുഖര്‍ജിയുടെ നിലവിലെ വിലാസത്തിലേക്കാണ് അയച്ചത്. പരസ്പര സഹകരണത്തോടെ ബന്ധം വേര്‍പ്പെടുത്താനും സാമ്പത്തിക കാര്യങ്ങളില്‍ തീര്‍പ്പാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

ലണ്ടന്‍, സ്‌പെയ്ന്‍, എന്നിവിടങ്ങളിലെ സ്വത്തുവകകളും ഭാഗം വെക്കും. ഏപ്രില്‍ 30 നകം സ്വത്തുക്കളുടെ കാര്യത്തില്‍ തീരുമാനം ഉണ്ടാകണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്. ഇന്ദ്രാണിയുടെ അഭിഭാഷകനായ എഡിത് ഡേയുടെ സഹായത്തോടെയാണ് നോട്ടീസ് നല്‍കിയത്. അതേസമയം, നോട്ടിസ് അയച്ചതിനെക്കുറിച്ചറിയില്ലെന്ന് പീറ്ററിന്റെ അഭിഭാഷകന്‍ പറഞ്ഞു. ഇന്ദ്രാണി മുഖര്‍ജിയുടെ മുന്‍ഭര്‍ത്താവിലുണ്ടായ മകള്‍ ഷീന ബോറയെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ ഇരുവരും ജയിലില്‍ കഴിയുകയാണ്.

Top Stories
Share it
Top