ഇന്ദു മല്‍ഹോത്ര സുപ്രിം കോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തു

Published On: 27 April 2018 3:45 AM GMT
ഇന്ദു മല്‍ഹോത്ര സുപ്രിം കോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തു

ന്യൂഡല്‍ഹി: വിവാദങ്ങള്‍ക്കിടെ മുതിര്‍ന്ന അഭിഭാഷക ഇന്ദു മല്‍ഹോത്ര സുപ്രിം കോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തു. അഭിഭാഷകയായിരിക്കെ സുപ്രിംകോടതി ജഡ്ജിയാകുന്ന ആദ്യവനിതയാണ് ഇന്ദു മല്‍ഹോത്ര. ചീഫ് ജസ്റ്റിസ ദീപക് മിശ്ര സത്യവാചക ചൊല്ലി കൊടുത്തു.

മലയാളിയും ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റിസുമായ കെ എം ജോസഫിനെ ജഡ്ജിയായി നിയമിക്കാത്തില്‍ അതൃപ്തി അയറിയിച്ച് ചില അഭിഭാഷകര്‍ രംഗത്തെത്തിയിരുന്നു. ചീഫ് സ്റ്റിസ് ദീപക് മിശ്ര അടങ്ങിയ അഞ്ചംഗ സമിതിയാണ് ഇന്ദു മല്‍ഹോത്രയെ സുപ്രിംകോടതി ജഡ്ജിയായി നിയമിക്കുന്നതിന് അംഗീകാരം നല്‍കിയത്.

Top Stories
Share it
Top