മിശ്രവിവാഹിതര്‍ക്ക് പാസ്‌പോര്‍ട്ട് ഓഫീസില്‍ അപമാനം

Published On: 2018-06-21 06:00:00.0
മിശ്രവിവാഹിതര്‍ക്ക് പാസ്‌പോര്‍ട്ട് ഓഫീസില്‍ അപമാനം

ലക്‌നൗ: മിശ്രവിവാഹിതരായ ദമ്പതികള്‍ക്ക് പാസ്‌പോര്‍ട്ട് ഓഫീസില്‍ അപമാനം.നോയിഡ സ്വദേശികളായ തന്‍വി സേത്, അനസ് സിദ്ദിഖി എന്നീ ദമ്പതികളാണ് ലക്‌നൗ പാസ്‌പോര്‍ട്ട് ഓഫീസില്‍ അപമാനം നേരിട്ടത്. മുസ്ലീമിനെ വിവാഹം ചെയ്ത ഹിന്ദു യുവതിയുടെ പേരും മതവും മാറ്റാനായിരുന്നു പാസ്‌പോര്‍ട്ട് ഓഫീസര്‍ ആവശ്യപ്പെട്ടത്.

പാസ്‌പോര്‍ട്ട് പുതുക്കലിനായിരുന്നു ഇരുവരും ഓഫീസില്‍ എത്തിയത്. പേരും മതവും മാറ്റാതെ പാസ്‌പോര്‍ട്ട് പുതുക്കല്ലെന്നായിരുന്നു ഓഫീസറുടെ നിലപാട്. അപമാനിതരായ ദമ്പതികള്‍ വിഷയത്തില്‍ ഇടപെടാന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജിനോട് ട്വിറ്ററില്‍ ആവശ്യപ്പെട്ടു. ഉടന്‍ തന്നെ ഓഫീസറെ സ്ഥലം മാറ്റി. 2007ലാണ് ഇരുവരും വിവാഹിതരായത്.

Top Stories
Share it
Top