പ്രക്ഷോഭം തുടരുന്നു; തൂത്തുക്കുടിയിൽ ഇന്റർനെറ്റ് സേവനങ്ങൾക്ക് വിലക്ക് 

തൂത്തുക്കുടി: സ്‌റ്റെർലൈറ്റ് ചെമ്പ് പ്ളാന്റിനെതിരെ സമരം ചെയ്‌തവർക്ക് നേരെയുണ്ടായ വെടിവയ്‌പിനെ തുടർന്ന് പ്രദേശത്ത് സംഘർഷം ബാധിക്കാതിരിക്കാൻ മൂന്ന്...

പ്രക്ഷോഭം തുടരുന്നു; തൂത്തുക്കുടിയിൽ ഇന്റർനെറ്റ് സേവനങ്ങൾക്ക് വിലക്ക് 

തൂത്തുക്കുടി: സ്‌റ്റെർലൈറ്റ് ചെമ്പ് പ്ളാന്റിനെതിരെ സമരം ചെയ്‌തവർക്ക് നേരെയുണ്ടായ വെടിവയ്‌പിനെ തുടർന്ന് പ്രദേശത്ത് സംഘർഷം ബാധിക്കാതിരിക്കാൻ മൂന്ന് ജില്ലകളിലെ ഇന്റർനെറ്റ് സേവനങ്ങൾ തമിഴ്നാട് സർക്കാർ റദ്ദാക്കി. കന്യാകുമാരി, തൂത്തുക്കുടി, തിരുനെൽവേലി ജില്ലകളിലാണ് ഇന്റർനെറ്റ് സംവിധാനങ്ങൾ റദ്ദാക്കിയത്. അഭ്യൂഹങ്ങൾ പരക്കാതിരിക്കാനാണ് നടപടിയെന്നാണ് വിശദീകരണം.

അണ്ണാ ന​ഗറിൽ ഇന്നു നടന്ന വെടിവെപ്പിൽ ഒരാള്‍ മരിച്ചു. അഞ്ച് പേര്‍ക്ക് ​​ഗുരുതരമായി പരിക്കേറ്റു. 24 വയസ്സുള്ള കാളിയപ്പനാണ് മരിച്ചത്. ഇന്നലെയുണ്ടായ വെടിവെപ്പില്‍ 12 പേര്‍ കൊല്ലപ്പെടുകയും 20 ഓളം പേര്‍ക്ക് ​പരിക്കേറ്റിരുന്നു. അതേ സമയം സമരക്കാർക്ക് നേരെ നടന്ന വെടിവയ്‌പിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണമെന്നും പ്ലാന്റ് അടച്ചുപൂട്ടണമെന്നും ആവശ്യപ്പെട്ട് സി.പി.എം അനിശ്ചിത കാല സത്യാഗ്രഹം തുടങ്ങി.

പ്രക്ഷോഭം തുടരുന്ന സാഹചര്യത്തിൽ തങ്ങളുടെ ജീവനക്കാർക്ക് മതിയായ സുരക്ഷയൊരുക്കണമെന്ന് സ്‌റ്റെർലൈറ്റ് ചെമ്പ് പ്ളാന്റ് ഉടമകളായ വേദാന്ത ലിമിറ്റഡ് തമിഴ്നാട് സർക്കാരിനോട് ആവശ്യപ്പെട്ടു. പ്രക്ഷോഭത്തിനിടെ 12 പേർ വെടിയേറ്റ് മരിച്ചത് ദൗർഭാഗ്യകരമായ സംഭവമാണെന്നും കമ്പനി അറിയിച്ചു.

അടുത്ത അറിയിപ്പുണ്ടാകുന്നത് വരെ മരിച്ച 12 പേരുടെയും മൃതദേഹം സൂക്ഷിക്കണമെന്ന് മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവുണ്ട്.

Story by
Read More >>