ഐ.എന്‍.എക്‌സ് മീഡിയ കേസ്; ചിദംബരത്തെ സി.ബി.ഐ ചോദ്യം ചെയ്യുന്നു

Published On: 2018-06-06 07:00:00.0
ഐ.എന്‍.എക്‌സ് മീഡിയ കേസ്; ചിദംബരത്തെ സി.ബി.ഐ ചോദ്യം ചെയ്യുന്നു

ന്യൂഡല്‍ഹി: ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ മുന്‍ കേന്ദ്രധനമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി.ചിദംബരത്തെ സി.ബി.ഐ ചോദ്യം ചെയ്യുന്നു. ചിദംബരം ധനമന്ത്രിയായിരിക്കെ ഐ.എന്‍.എക്‌സ് മീഡിയ കമ്പനിക്ക് ഫോറിന്‍ ഇന്‍വെസ്റ്റ് പ്രമോഷന്‍ ബോര്‍ഡില്‍ നിന്ന് ക്ലിയറന്‍സ് ലഭിക്കാനായി മകന്‍ കാര്‍ത്തി ചിദംബരം പണം വാങ്ങിയെന്ന കേസിലാണ് ചോദ്യം ചെയ്യല്‍.

കേസുമായി ബന്ധപ്പെട്ട് ജൂലൈ 3 വരെ ചിദംബരത്തെ അറസ്റ്റ് ചെയ്യരുതെന്ന് ഡല്‍ഹി കോടതി നിര്‍ദ്ദേശമുണ്ട്. നേരത്തെ എന്‍ഫോഴ്‌സ്‌മെന്റായിരുന്നു കേസന്വേഷിച്ചിരുന്നത്. കേസുമായി ബന്ധപ്പെട്ട് ചിദംബരത്തിന്റെയും മകന്‍ കാര്‍ത്തി ചിദംബരത്തിന്റെയും വീടുകളില്‍ തിരച്ചില്‍ നടത്തിയിരുന്നു. 2017 മെയ്യിലാണ് കേസ് സി.ബി.ഐ ഏറ്റെടുക്കുന്നത്.

എയര്‍സെല്‍- മാകസിസ് കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ചിദംബരത്തെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തിരുന്നു.

Top Stories
Share it
Top