ഐപിഎൽ വാതുവയ്പ്പ്; കുറ്റമേറ്റ് അര്‍ബാസ് ഖാന്‍

മുംബൈ: ഐപിഎല്‍ വാതുവയ്പ്പില്‍ കുറ്റമേറ്റെടുത്ത് ബോളിവുഡ് നടനും സല്‍മാന്‍ഖാന്റെ സഹോദരനുമായ അര്‍ബാസ് ഖാന്‍. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ താനെ പൊലീസ്...

ഐപിഎൽ വാതുവയ്പ്പ്; കുറ്റമേറ്റ് അര്‍ബാസ് ഖാന്‍

മുംബൈ: ഐപിഎല്‍ വാതുവയ്പ്പില്‍ കുറ്റമേറ്റെടുത്ത് ബോളിവുഡ് നടനും സല്‍മാന്‍ഖാന്റെ സഹോദരനുമായ അര്‍ബാസ് ഖാന്‍. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ താനെ പൊലീസ് അര്‍ബാസിന് സമന്‍സ് അയച്ചിരുന്നു.

അഞ്ചുവര്‍ഷമായി ഐപിഎല്‍ വാതുവയ്പ്പില്‍ സജീവമാണെന്നും ഇതുവഴി 2.75 കോടിരൂപ നഷ്ടമായെന്നും അര്‍ബാസ് ചോദ്യം ചെയ്യലില്‍ മൊഴി നല്‍കി. വാതുവയ്പ്പുമായി ബന്ധപ്പെട്ട് നേരത്തെ അറസ്റ്റിലായ നാലുപേരുടെ മൊഴിയെ അടിസ്ഥാനമാക്കിയാണ് അര്‍ബാസിനെതിരെ സമന്‍സ് അയച്ചതെന്ന് ഡിസിപി ക്രൈം അഭിഷേക് ത്രിമുഖ് പറഞ്ഞു.

സോനു ജലാന്‍, സോനു മലാദ് എന്നിവരുള്‍പ്പെടെയുള്ളവരാണ് വാതുവയ്പ്പില്‍ പൊലീസ് അറസ്റ്റിലായത്. ഇവരുടെ മൊഴിയില്‍ നിന്നാണ് അര്‍ബാസ് ഖാന്റെ പേര് പുറത്തുവന്നത്. സോനു ജലാന്‍ അധോലോക രാജാവ് ദാവൂദ് ഇബ്രാഹിമിന്റെ അടുത്തയാളാണ്.

സോനുവും കളിക്കാരും തമ്മില്‍ ബന്ധപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിച്ച് വരികയാണെന്ന് അഴിമതി വിരുദ്ധ സേനാ തലവന്‍ പ്രദീപ് ശര്‍മ്മ പറഞ്ഞു. വാതുവയ്പ്പില്‍ അര്‍ബാസ് തനിക്ക് 2.80 കോടി രൂപ തരാനുണ്ടെന്നും, പണം തരാതായതോടെ അര്‍ബാസിനെ ഭീഷണിപ്പെടുത്തിയെന്നും സോനു പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

2008ലെ ഐപിഎല്‍ വാതുവയ്പ്പ് കേസിലും സോനു ജലാനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Story by
Read More >>