ജെ.എന്‍.യുവില്‍ ഇസ്ലാമിക ഭീകരത എന്ന പുതിയ കോഴ്‌സ് ആരംഭിക്കന്‍ നീക്കം, യൂണിവേഴ്‌സിറ്റിക്ക് ന്യൂനപക്ഷ കമ്മീഷന്റെ നോട്ടീസ്

Published On: 2018-05-22 11:30:00.0
ജെ.എന്‍.യുവില്‍ ഇസ്ലാമിക ഭീകരത എന്ന പുതിയ കോഴ്‌സ് ആരംഭിക്കന്‍ നീക്കം, യൂണിവേഴ്‌സിറ്റിക്ക് ന്യൂനപക്ഷ കമ്മീഷന്റെ നോട്ടീസ്

ന്യൂഡല്‍ഹി: ഇസ്ലാമിക ഭീകരത എന്ന കോഴ്‌സ് ആരംഭിക്കാനുള്ള ഡല്‍ഹി ജവഹര്‍ലാല്‍ നെഹറു യൂണിവേഴ്‌സിറ്റിയുടെ നീക്കത്തിനെതിരെ ഡല്‍ഹി ന്യൂനപക്ഷ കമ്മീഷന്‍ രംഗത്ത്. ഇത്തരത്തില്‍ കോഴ്‌സ് ആരംഭിക്കുന്നതിനു പിന്നിലെ കാരണം വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് കമ്മീഷന്‍ സര്‍വകലാശാലയ്ക്ക് നോട്ടീസയച്ചു. വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സ്വമേധയയാണ് കമ്മീഷന്റെ നടപടി.

ദേശീയ സുരക്ഷാ പഠന വിഭാഗത്തിന്റെ കീഴില്‍ ഇസ്ലാമിക്ക് ഭീകരത എന്ന കോഴ്‌സ് ആരംഭിക്കാന്‍ കഴിഞ്ഞാഴ്ച ചേര്‍ന്ന ജെ.എന്‍.യു അക്കാദമിക്ക് കൗണ്‍സില്‍ യോഗം തീരുമാനിച്ചിരുന്നു. ഇതിനു ശേഷം നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ പാനലിനെ നിയമിച്ചതായി യോഗത്തിന്റെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി ജെ.എന്‍.യു സ്റ്റുഡന്‍സ് യൂണിയന്‍ പ്രതിനിധികള്‍ പറഞ്ഞു. പഠന വകുപ്പിനു കീഴിലെ മറ്റു കോഴ്‌സുകളെകാള്‍ പ്രാധാന്യ നല്‍കുന്നത് ഇസ്ലാമിക ഭികരത എന്ന കോഴ്‌സിനാണെന്നും റിപ്പോര്‍ട്ട് പറയുന്നു

അക്കാദമിക് കൗണ്‍സിലിന്റെ മിനുട്ട്‌സ് ഹാജരാക്കാനും ജൂണ്‍ അഞ്ചിനകം മറുപടി നല്‍കാനും കമ്മീഷന്‍ നോട്ടീസില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. നിര്‍ദ്ദിഷ്ട കോഴ്‌സിന്റെ കൂടുതല്‍ വിവരങ്ങളും അതിനനുസൃതമായ മേഖലകളുടെ വിശദാംശങ്ങളും റഫറന്‍സ് ബുക്കുകള്‍, തുടര്‍ന്നുള്ള കൃതികള്‍ എന്നിവയെപ്പറ്റിയും വിശദാംശങ്ങളും കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം കമ്മറ്റി ചെയര്‍പേഴ്‌സണ്‍ അജയ് ദുബെ കോഴ്‌സ് സംബന്ധിച്ച് ഉറപ്പ് നല്‍കാനോ നിഷേധിക്കാനോ തയ്യാറായില്ല. ഇത്തരത്തിലുള്ള കോഴ്‌സ് തുടങ്ങാനുള്ള നിര്‍ദ്ദേശത്തോട് വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും എതിരാണ്.

Top Stories
Share it
Top