ആദ്യമേ കണ്ടതാ; വിക്രം ലാന്‍ഡര്‍ മുന്‍പ് തന്നെ കണ്ടെത്തിയിരുന്നു, നാസയെ തള്ളി ഐസ്ആർഒ

നമ്മുടെ ഓർബിറ്റർ തന്നെ വിക്രം ലാൻഡറെ കണ്ടെത്തിയിരുന്നു. ഇത് ഐസ്ആർഒയുടെ വെബ്‌സൈറ്റിലൂടെ നേരത്തെ വെളിപ്പെടുത്തിയതാണെന്നും ചെയർമാൻ കെ ശിവൻ

ആദ്യമേ കണ്ടതാ; വിക്രം ലാന്‍ഡര്‍ മുന്‍പ് തന്നെ കണ്ടെത്തിയിരുന്നു, നാസയെ തള്ളി ഐസ്ആർഒ

ന്യൂഡൽഹി: ചന്ദ്രയാൻ 2വിന്റെ വിക്രം ലാൻഡറിൻറെ അവശിഷ്ടങ്ങൾ കണ്ടെത്തിയെന്ന അമേരിക്കൻ ബഹിരാകാശ ഗവേഷണ ഏജൻസി(നാസ)യുടെ വാദത്തെ തള്ളി ഐഎസ്ആർഒ. വിക്രം ലാൻഡർ എവിടെയാണെന്ന് നേരത്തെ തന്നെ കണ്ടെത്തിയതാണെന്ന് ഐഎസ്ആർഒ ചെയർമാൻ കെ ശിവൻ പ്രതികരിച്ചു.

നമ്മുടെ ഓർബിറ്റർ തന്നെ വിക്രം ലാൻഡറെ കണ്ടെത്തിയിരുന്നു. ഇത് ഐസ്ആർഒയുടെ വെബ്‌സൈറ്റിലൂടെ നേരത്തെ വെളിപ്പെടുത്തിയതാണെന്നും ചെയർമാൻ കെ ശിവൻ പറഞ്ഞു. വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിൽ ഇടിച്ചിറങ്ങി മൂന്നു ദിവസങ്ങൾക്കുള്ളിൽ തന്നെ അതായത് സെപ്തംബർ 10ന് തന്നെ ഇക്കാര്യം ട്വീറ്റിലൂടെ വ്യക്തമാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ ഇതുമായി ആശയവിനിമയം നടത്താൻ ഇതുവരെ സാധിച്ചിട്ടില്ലെന്നും പുനസ്ഥാപിക്കാനുളള ശ്രമങ്ങൾ നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ച​ന്ദ്ര​ന്‍റെ ദ​ക്ഷി​ണ​ധ്രു​വ​ത്തി​ൽ സോ​ഫ്റ്റ് ലാ​ൻ​ഡിം​ഗ് ന​ട​ത്തു​ന്ന​തി​നു ശ്ര​മി​ച്ച വി​ക്രം ലാ​ൻ​ഡ​ർ ച​ന്ദ്രോ​പ​രി​ത​ല​ത്തി​ൽ സെ​പ്റ്റം​ബ​ർ ഏ​ഴി​നു ഹാ​ർ​ഡ് ലാ​ൻ​ഡിം​ഗ് ന ​ട​ത്തു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ പേ​ട​ക​വു​മാ​യി ഇ​ന്ത്യ​ൻ ബ​ഹി​രാ​കാ​ശ ഗ​വേ​ഷ​ണ സം​ഘ​ട​നയ്ക്കു​ള്ള ബ​ന്ധം ന​ഷ്ട​മാ​യി.

വിക്രം ലാൻഡറിൻറെ അവശിഷ്ടങ്ങൾ കണ്ടെത്തിയെന്ന വിവരം ഇന്നലെ പുലർച്ചെയോടെയാണ് നാസ പുറത്തുവിട്ടത്. ഇന്ത്യൻ സ്വദേശിയായ മെക്കാനിക്കൽ എഞ്ചിനീയർ ഷൺമുഖമാണ് കണ്ടെത്തലിന് പിന്നിൽ. 21 ഭാഗങ്ങളായി ചിന്നിച്ചിതറിയ നിലയിലാണ് വിക്രം ലാൻഡറുള്ളതെന്നാണ് നാസ അറിയിച്ചത്.

Read More >>