ചാരക്കേസ്: നമ്പി നാരായണന് നഷ്ടപരിഹാരം നല്‍കണം: സുപ്രീം കോടതി

Published On: 10 July 2018 6:15 AM GMT
ചാരക്കേസ്: നമ്പി നാരായണന് നഷ്ടപരിഹാരം നല്‍കണം: സുപ്രീം കോടതി

ന്യൂഡൽഹി: ഐ.​എ​സ്.​ആ​ർ.​ഒ മുന്‍ ശാസ്​ത്രജ്ഞൻ ഡോ. നമ്പി നാരായണന്​ ചാ​ര​ക്കേ​സി​ൽ നഷ്​ടപരിഹാരം നൽകണമെന്ന്​ സുപ്രീംകോടതി. സംശയത്തി​​​​ൻെറ പേരിലാണ്​ ഉന്നത പദവിയിലിരിക്കുന്ന ശാസ്​ത്രജ്ഞനെ പൊലീസ് അറസ്​റ്റു ചെയ്​തതെന്നും അത്തരമൊരു നടപടിയുണ്ടായ സാഹചര്യത്തിൽ അദ്ദേഹത്തിന്​ മതിയായ നഷ്​ടപരിഹാരം നൽകേണ്ടതുണ്ടെന്നും ചീഫ്​ ജസ്​റ്റിസ് ദീപക് മിശ്ര​ അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച്​ ആവശ്യപ്പെട്ടു.

തനിക്കെതിരെ കെട്ടിചമച്ച കേസി​​​​ൻെറ പേരിൽ അന്വേഷണ ഉദ്യോഗസ്ഥരുടെ നടപടി ത​​​​ൻെറ ഭാവിയെയും ഐ.​എ​സ്.​ആ​ർ.​ഒയുടെ പുരോഗതിയെയും ബാധിച്ചുവെന്നും അമേരിക്കന്‍ പൗരത്വവും നാസയുടെ ഫെലോഷിപ്പും വേണ്ടെന്നുവെച്ച് രാജ്യത്തെ സേവിക്കാനെത്തിയ ത​​​​ൻെറ ഭാവിയാണ് ചാരക്കേസില്‍ തകര്‍ന്നതെന്നും അദ്ദേഹം കോടതിയിൽ വ്യക്തമാക്കിയിരുന്നു. കേസ് അന്വേഷിച്ച മുന്‍ ഡി.ജി.പി സിബി മാത്യൂസ്, മുന്‍ എസ്.പി.മാരായ കെ.കെ. ജോഷ്വ, എസ്. വിജയന്‍ എന്നീ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് നമ്പി നാരായണന്‍ സുപ്രീംകോടതിയെ സമീപിച്ചത്.

നേരത്തെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി വേണമെന്ന ഹൈകോടതി സിംഗിള്‍ ബെഞ്ചി​​​​ൻെറ ഉത്തരവ് റദ്ദാക്കിയ ഡിവിഷന്‍ ബെഞ്ചി​​​ൻെറ നടപടിക്കെതിരേയാണ് നമ്പി നാരായണന്‍ സുപ്രീംകോടതിയെ സമീപിച്ചത്. നമ്പി നാരായണന്‍റെ പേരിലുള്ള കേസ് തെറ്റാണെന്ന് സി.ബി.ഐ. റിപ്പോര്‍ട്ട് നല്‍കുകയും കോടതി അതംഗീകരിക്കുകയും ചെയ്തു. കുറ്റക്കാരായ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കണമെന്നും സി.ബി.ഐ. ശിപാര്‍ശ ചെയ്തിരുന്നു. എന്നാല്‍, കേസ് അവസാനിപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കുകയായിരുന്നു.

ഐ.എസ്.ആര്‍.ഒയുടെ തിരുവനന്തപുരം മേഖല ആസ്ഥാനത്തെ ശാസ്ത്രജ്ഞരായ ഡോ. നമ്പി നാരായണനും ഡോ. ശശികുമാറും മാലി സ്വദേശിനി മറിയം റഷീദ മുഖേന ഇന്ത്യയുടെ ബഹിരാകാശ രഹസ്യങ്ങള്‍ വിദേശ രാജ്യങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്നായിരുന്നു കേസ്. 1994 നവംബർ 30ന് നമ്പി നാരായണനെ സിബി മാത്യൂസിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. വൻ വാർത്തകൾക്കും വിവാദങ്ങൾക്കും വഴിവെച്ച ചാരക്കേസ് അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരന്‍റെ രാജിയിലാണ് കലാശിച്ചത്.

Top Stories
Share it
Top