ഗുജറാത്തില്‍ വ്യോമസേനാ യുദ്ധവിമാനം തകര്‍ന്ന് പൈലറ്റ് മരിച്ചു

Published On: 2018-06-05 07:00:00.0
ഗുജറാത്തില്‍ വ്യോമസേനാ യുദ്ധവിമാനം തകര്‍ന്ന് പൈലറ്റ് മരിച്ചു

അഹമ്മദാബാദ്: ഗുജറാത്തിലെ കച്ചില്‍ വ്യോമസേനയുടെ യുദ്ധവിമാനമായ ജാഗ്വര്‍ തകര്‍ന്ന് വീണ് പൈലറ്റ് മരിച്ചു. എയര്‍ കമാന്‍ഡര്‍ സഞ്ജയ് ചൗഹാനാണ് മരിച്ചത്. ഇന്ന് രാവിലെ 10.30ന് പരിശീലന പറക്കലിനിടെയാണ് അപകടം. അപകടത്തില്‍ സഞ്ജയ്ക്ക് സാരമായി പരിക്കേറ്റിരുന്നു.


വിമാനത്തിന്റെ സാങ്കേതിക തകരാറോ, പക്ഷിയിടിച്ചതോ ആകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. വിമാന അപകടത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് വ്യോമസേന അറിയിച്ചു.

Top Stories
Share it
Top