എന്തുകൊണ്ട് മരട് ഫ്ലാറ്റ് കേസ് മാത്രം വ്യത്യസ്തമായി കൈകാര്യം ചെയ്യുന്നു; സുപ്രിം കോടതി വിധിയെ വിമര്‍ശിച്ച് ജയറാം രമേശ്

സമാനമായ നിയമലംഘനം ആരോപിക്കപ്പെട്ട ഡി.എൽ.എഫ് കേസിൽ പിഴ ചുമത്തി അത് ക്രമവല്കരിക്കയാണ് ചെയ്തത്

എന്തുകൊണ്ട് മരട് ഫ്ലാറ്റ് കേസ് മാത്രം വ്യത്യസ്തമായി കൈകാര്യം ചെയ്യുന്നു; സുപ്രിം കോടതി വിധിയെ വിമര്‍ശിച്ച് ജയറാം രമേശ്

ന്യൂഡൽഹി: മരടിലെ ഫ്ളാറ്റുകൾ പൊളിച്ചുനീക്കാനുള്ള സുപ്രീം കോടതി വിധിക്കെതിരെ വിമർശനവുമായി മുൻ കേന്ദ്രമന്ത്രിയും രാജ്യസഭാംഗവുമായ ജയറാം രമേശ്. തീരദേശപരിപാലന നിയമം ലംഘിച്ചതിന്റെ പേരിൽ കൊച്ചിയിലെ അപ്പാർട്ടുമെന്റുകൾ പൊളിച്ചുമാറ്റാൻ സുപ്രിംകോടതി ഉത്തരവിട്ടു എന്നാൽ സമാനമായ നിയമലംഘനം ആരോപിക്കപ്പെട്ട ഡി.എൽ.എഫ് കേസിൽ പിഴ ചുമത്തി അത് ക്രമവല്കരിക്കയാണ് ചെയ്തത്. മുംബൈയിലെ ആദർശ് ഹൗസിങ് കോംപ്ലക്സ് പൊളിക്കാനുള്ള ഉത്തരവ് സ്റ്റേ ചെയ്തു. എന്തുകൊണ്ടാണ് ഈ കേസ് മാത്രം വ്യത്യസ്തമായി കൈകാര്യം ചെയ്യുന്നത്-അദ്ദേഹം ട്വീറ്റ് ചെയ്തു.

തീരദേശ പരിപാലന നിയമം ലംഘിച്ച് കായലോരത്ത് നിർമ്മിച്ച അഞ്ച് ഫ്ളാറ്റ് സമുച്ചയങ്ങൾ ഈമാസം 20-നകം പൊളിച്ച് മാറ്റി റിപ്പോർട്ട് സമർപ്പിക്കാനാണ് സുപ്രീംകോടതി സർക്കാറിന് നൽകിയ അന്ത്യശാസനം.

Read More >>