തീവ്രവാദികൾ തട്ടിക്കൊണ്ടുപോയ പൊലീസ്​ കോൺസ്​റ്റബിൾ കൊല്ലപ്പെട്ട നിലയിൽ

ശ്രീനഗർ:​ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയ പൊലീസ്​ കോൺസ്​റ്റബിളി​നെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കഴിഞ്ഞ ദിവസം ഷോപിയാനിൽ നിന്നുമാണ് ഇയാളെ...

തീവ്രവാദികൾ തട്ടിക്കൊണ്ടുപോയ പൊലീസ്​ കോൺസ്​റ്റബിൾ കൊല്ലപ്പെട്ട നിലയിൽ

ശ്രീനഗർ:​ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയ പൊലീസ്​ കോൺസ്​റ്റബിളി​നെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കഴിഞ്ഞ ദിവസം ഷോപിയാനിൽ നിന്നുമാണ് ഇയാളെ തീവ്രവാദികൾ തട്ടിക്കൊണ്ടു പോയത്. വെടികൊണ്ട്​ മുറിവേറ്റ നിലയിൽ ഇന്ന്​ രാവിലെയാണ്​ മൃതദേഹം കണ്ടെത്തിയതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു​.

ജാവേദ്​ അഹമ്മദ്​ എന്ന കോൺസ്​റ്റബിളിനെയാണ് തീവ്രവാദികൾ കൊലപ്പെടുത്തിയത്. ജാവേദിൻെറ കച്ച്​ദ്വാരയിലുള്ള വീട്ടിലേക്ക്​ അതിക്രമിച്ച്​ കയറിയാണ് തീവ്രവാദികൾ​ ഇയാളെ തട്ടിക്കൊണ്ട്​ പോയത്​. പ്രദേശത്ത് പൊലീസ്​ ശക്​തമായ തെരച്ചിൽ നടത്തി​യെങ്കിലും ജാവേദിനെ കണ്ടെത്താനായിരുന്നില്ല.

Story by
Read More >>